ബോളി

WD
ദക്ഷിണേന്ത്യന്‍ മധുര പലഹാരങ്ങളില്‍ ബോളിക്ക് പ്രധാന സ്ഥാനമാണുള്ളത്. സദ്യയ്ക്ക് പാല്‍പ്പായസം, സേമിയ പായസം എന്നിവയോട് ചേര്‍ത്ത് കഴിക്കാനുള്ള പ്രധാന വിഭവമാണ് ബോളി. ദീപാവലി സമയത്ത് ചപ്പാത്തി പോലെ പരന്നുള്ള ഈ പലഹാരം പ്രത്യേകമായി തന്നെ തയാറാക്കുന്നു.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കടലപ്പരിപ്പ് : രണ്ട് കപ്പ്
മൈദ : ഒന്നര കപ്പ്
പഞ്ചസാര : രണ്ട് കപ്പ്
നല്ലെണ്ണ : അര കപ്പ്
ഏലയ്ക്ക പൊടിച്ചത് : ആറെണ്ണം
നെയ്യ് : ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

കടലപ്പരിപ്പ് ആവശ്യത്തിനു വെള്ളത്തിലിട്ട് നന്നായി വേവിക്കുക. നന്നായി വെന്ത കടലമാവ് കുഴയുന്ന പരുവമാവുന്നതു വരെ വേവിക്കണം. എന്നിട്ട് അതില്‍ പഞ്ചസാരയും ഏലയ്ക്കാ പൊടിച്ചതും ചേര്‍ത്തിളക്കുക. ഒരുവിധം കുഴമ്പ് പരുവമാകുന്നതു വരെ നന്നായി ഇളക്കുക. അടുപ്പില്‍ നിന്ന് ഇറക്കി തണുക്കാന്‍ വയ്ക്കുക.

നന്നായി തണുത്ത മിശ്രിതം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതില്‍ കുറച്ച് കേസരി മാവ് ചേര്‍ത്തിളക്കുക (മിശ്രിതം കയ്യില്‍ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇത് ചെയ്യുന്നത്).

പിന്നീട് ചപ്പാത്തി ഉണ്ടാക്കുന്നതിനായി ചെയ്യുന്നതുപോലെ ചെറിയ ഉരുളകളാക്കുക. ഇത് ചപ്പാത്തി പരത്തുന്നതു പോലെ പരത്തിയെടുക്കുക. ഇത് പലകയില്‍ ഒട്ടാതിരിക്കാനായി മൈദാ മാവ് ഉപയോഗിക്കാം.

WEBDUNIA|
ഇത് നെയ്യ് ഒഴിച്ച് ചപ്പാത്തി ചുടുന്നതുപോലെ ചുട്ടെടുത്ത് ഉപയോഗിക്കാം. ഇത് കുറഞ്ഞത് നാലഞ്ച് ദിവസം കേടുകൂടാതിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :