തനുശ്രീ സുന്ദരിയായത് എങ്ങനെ?

IFMIFM
അഴകളവുകള്‍ കൃത്യമാക്കാന്‍ വംഗസുന്ദരി തനുശ്രീ ദത്ത ശരീരത്തില്‍ കത്തി വച്ചോ എന്നാണ്‌ ബോളിവുഡ്‌ ഇപ്പോള്‍ പരസ്‌പരം ചോദിക്കുന്നത്‌.

ഹോട്ട്‌ സുന്ദരിക്ക്‌ ഇപ്പോള്‍ ചില മാറ്റങ്ങള്‍ കാണുന്നു അത്രേ. സുന്ദരി സൗന്ദര്യശസ്‌ത്രക്രീയക്ക്‌ വിധേയയായി എന്നാണ്‌ ഒരു പറ്റം പാപ്പിരാസികള്‍ പറഞ്ഞു നടക്കുന്നത്‌.

മാറിടം വളര്‍ത്താന്‍ ശസ്‌ത്രീയ നടത്തുന്നും ചുണ്ടും മുഖവും കൂടുതല്‍ മദാലസമാക്കുന്നതും എല്ലാം ഹോളിവുഡിലെ പോലെ ബോളിവുഡ്‌ സുന്ദരിമാര്‍ക്കും ഇപ്പോള്‍ ശീലമാണ്‌. സുന്ദരിയുടെ മുഖത്ത്‌ ആരോ കൈക്രിയ നടത്തിയെന്നാണ്‌ ആക്ഷേപം.

‘ബോളിവുഡിലെ വായാടി പെണ്ണ്‌’ രാഖി സാവന്ത്‌ മാറിടം ശസ്‌ത്രക്രീയയിലൂടെ വലുതാക്കിയെന്ന്‌ തുറന്ന്‌ പറഞ്ഞിട്ടുണ്ട്‌. മാറിടം വലുതാക്കി നല്‌കിയ ഡോക്ടര്‍ക്ക്‌ പറഞ്ഞ പണം കൊടുക്കാതെ കളിപ്പിച്ചു എന്ന ആരോപണം കേള്‍ക്കേണ്ടി വന്നിട്ടുള്ളത്‌ ഹോട്ട്‌ സുന്ദരി ബിപാഷ ബസുവിനാണ്‌.

എന്നാല്‍ സുന്ദരിയാകാന്‍ ശസ്‌ത്രക്രീയ നടത്തിയെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ തന്‍ മടിക്കില്ലെന്നു തനുശ്രീ പറയുന്നു.

“കോസ്‌മെറ്റിക്‌ ശസ്‌ത്രക്രീയ നടത്തുന്നതിന്‌ ഞാന്‍ എതിരല്ല. ആവശ്യക്കാര്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. എനിക്ക്‌ അത്‌ വേണമെന്ന്‌ തോന്നിയിട്ടില്ല”-സുന്ദരി മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ആണയിടുന്നു.

WEBDUNIA|
എന്തായാലും സിനിമയില്‍ വന്ന കാലത്തേക്കാള്‍ തനുശ്രീ സുന്ദരിയായിരിക്കുന്നു എന്നതാണ്‌ വാസ്‌തവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :