മാര്‍ച്ച് 27 ലോക തിയേറ്റര്‍ ദിനം

WEBDUNIA|
നടന സൗകുമാര്യങ്ങളുടെ പുതിയ വഴികളും, കാഴ്ചപ്പാടുകളുമാണ് എന്നും ലോക നാടകദിനത്തെ സജീവമാക്കുന്നത്.

സര്‍ക്കാര്‍ ചുമതലയിലല്ലാതെ യുനെസയുമായി സഹകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമായി ലോക നാടകവേദി മാറിയിരിക്കുന്നു.

എല്ലാവര്‍ഷവും എല്ലാ മേഖലകളിലുമുണ്ടാകുന്ന പ്രതിഭകളുടെ സംഗമം ഈ നാടക ദിനത്തോടനുബന്ധിച്ച് നടത്തുന്നു. ഈ സംഗമത്തില്‍ ലോകത്തോടുള്ള അവരുടെ പ്രതികരണം പ്രതിഫലിക്കുന്നു.

ലോക നാടക ദിനത്തിന്റെ സന്ദേശം 20 ലധികം ഭാഷകളിലായി പ്രചരിപ്പിക്കാറുണ്ട്. നൂറു കണക്കിന് റേഡിയോ ടെലിവിഷന്‍ സെന്ററുകള്‍ ഈ സന്ദേശം ലേകമെമ്പാടുമെത്തിക്കും. നൂറു കണക്കിന് ദിനപത്രങ്ങളിലൂടെയും സന്ദേശം പ്രചരിപ്പിക്കും.

നാടകകലയുടെ ശക്തിയും സൗന്ദര്യവും വിളിച്ചോതുന്ന ആഘോഷമായി നാടകദിനം മാറിക്കഴിഞ്ഞു. കലാകാരന്മാര്‍ക്ക് അവരുടെ പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാ?ള്ള അവസരം കൂടിയാണ് ലോക നാടക ദിനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

ലോകത്തിന്‍റെ എല്ലാ ഭാഗത്തും നാടക ദിനത്തോടനുബന്ധിച്ച് കലാ-സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ഉഗാണ്ടയില്‍ ഇക്കുറി രാജ്യത്തെ നാടകപ്രവര്‍ത്തനങ്ങളുടെ 50 വാര്‍ഷികം ആഘോഷിക്കുകയാണ്.27നാണ് ഇതിന്റെ സമാപനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :