മാര്‍ച്ച് 27 ലോക തിയേറ്റര്‍ ദിനം

WEBDUNIA|
മാര്‍ച്ച് 27 ലോക തിയേറ്റര്‍ ദിനം

അന്തര്‍ദ്ദേശീയ തിയേറ്റര്‍ ഇന്‍സ്റ്റിറ്റിട്ട്യൂട്ട് (ഐ ടി ഐ ) ആണ് ലോകനാടക ദിനം കൊണ്ടാടുന്നത്. ലോക നാടകദിന സന്ദേശമാണ് ഈ ദിവസത്തെ പ്രധാന ഇനം.

ലോകനേതാക്കളില്‍ ഒരാള്‍ അരങ്ങ് സാംസ്കാരിക വികസനത്തിന് എന്ന വിഷയത്തെ കുറിച്ച് അന്ന് ലോക ജനതക്ക് സന്ദേശം നല്‍കും. 1962 ല്‍ ഫ്രാന്‍സിലെ ജീന്‍ കോക്ടേവൂ ആണ് പ്രഥമ നാടക ദിന സന്ദേശം നല്‍കിയത്.

2007 ല്‍ ഷാര്‍ജയിലേ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ക്വാസിമിയാണ് നാടക ദിന സന്ദേശം നല്‍കുന്നത്.

പാരിസിലെ സഫ്രന്‍ അവന്യൂവിലെ യുനെസ്കോ ആസ്ഥാനത്ത് 27 ന് വൈകീട്ട് 7 മണിക്ക് സന്ദേശം വായിക്കല്‍ ചടങ്ങ് നടക്കും.

2006 മെയ് 22 മുതല്‍ 28 വരെ ഫിലിപ്പൈന്‍സിലെ മനിലയില്‍ ഐ ടി ഐയുടെ 31 കാം ലോക സമ്മേളനവും വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത തിയേറ്റര്‍ ഒളിമ്പിക്സും നടന്നിരുന്നു

1961 ജൂണില്‍ ആദ്യം ഹെല്‍സിങ്കിയിലും പിന്നീട് വിയെന്നയിലുമായി ലോക നാടക വേദിയുടെ ഒന്മ്പതാമത് കണ്‍വെന്‍ഷന്‍ നടന്നു. അന്ന് നാടകവേദിയുടെ പ്രസിഡന്റായ ആര്‍.വി. കിവിമയുടെ നിര്‍ദേശമാണ് 'ലോക നാടകദിനം" എന്ന ആശയം.

അങ്ങനെയാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 27 ലോക നാടകദിനമായി ആചരിച്ചു വരുന്നത്.

രംഗകലയെപ്പറ്റിയുളള സമഗ്രമായ അറിവുകള്‍ സമാഹരിക്കാന്‍ പറ്റിയ വേദിയാണ് ലോക നാടകദിനം. സൃഷ്ടിപരമായ ദര്‍ശനങ്ങളുടെ പങ്കുവെയ്ക്കല്‍ ഈ നാടകദിനാഘോഷങ്ങളുടെ പ്രധാനലക്ഷ്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :