മാണിമാധവീയം

ടി ശശി മോഹന്‍

WEBDUNIA|
പണ്ഡിതനായ നടന്‍

കൂടിയാട്ട കലാകാരന്മാര്‍ പണ്ഡിതരായേ മതിയാവൂ. അവരുടെ കൂട്ടത്തില്‍ പണ്ഡിതനായ നടന്‍ എന്ന ബഹുമതി മാണിമാധവ ചാക്യാര്‍ക്ക് സ്വന്തം. കൊച്ചിയിലെ പരീക്ഷിത്ത് തമ്പുരാന്‍റെ ശിഷ്യനായതുകൊണ്ടാവാം ചാക്യാരില്‍ അഭിനയത്തോടു തുല്യം പാണ്ഡിത്യവും നിറഞ്ഞു നിന്നത്.

അദ്ദേഹം കൂടിയാട്ടത്തിന് ആധുനികമായ വ്യാഖ്യാനവും സൈദ്ധാന്തിക അടിത്തറയും ഉറപ്പിച്ചു രചിച്ച നാട്യ കല്‍പദ്രുമം ഈ കലാരൂപം അറിയാനും പരിശീലിക്കാനും കാലാനുഗുണമായി പ്രയോഗിക്കാനുമുള്ള പരിപാടിയാണ്.

ബഹുമതികള്‍

സുദീര്‍ഘമായി ജ-ീവിച്ചുവെങ്കിലും മാണിമാധവ ചാക്യാര്‍ക്ക് അര്‍ഹമായ ബഹുമതികള്‍ കിട്ടാതെ പോയി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പത്മശ്രീ അദ്ദെഹത്തിന്‍റെ പ്രതിഭയ്ക്കു മുമ്പില്‍ തിളക്കമറ്റതാവുന്നു. ചുരുങ്ങിയത് പത്മവിഭൂഷനെങ്കിലും ചാക്യാര്‍ക്ക് നല്‍കാമായിരുന്നു.

കാളിദാസ പുരസ്കാരം, കേന്ദ്ര-കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകളും, ഫെലോഷിപ്പും, ഗുരുവായൂരപ്പന്‍ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികളും ചാക്യാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കൂത്ത്, കൂടിയാട്ടം, പാഠകം എന്നിവയില്‍ വിദഗ്ദ്ധനായ പി.കെ.നാരായണന്‍ നമ്പ്യാര്‍, പി.കെ.ഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ കലാരംഗത്ത് നില്‍ക്കുന്ന മക്കളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :