ബാലെയുടെ ആചാര്യന്‍ നൊവേറെ

WEBDUNIA|
1774 വരെ അദ്ദേഹത്തെ വുട്ടന്‍ബര്‍ഗിലെ കാള്‍ ഈഗന്‍ പ്രഭുവും ഓസ്ട്രിയയിലെ ചക്രവര്‍ത്തിനി മറിയ തെരേസയും ക്ഷണിച്ചുകൊണ്ടു പോയി നൃത്തം സംവിധാനം ചെയ്യിച്ചു.

1755 ല്‍ ഫ്രാന്‍സിലെ മേരി അന്‍റോണിറ്റെ രാജകുമാരിയുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തെ പാരീസ് ഓപ്പറെയുടെ തലവനായി നിയമിച്ചു.

വിയന്നയില്‍ ഒട്ടേറെ അരങ്ങുകളില്‍ ബലെ അവതരിപ്പിച്ച ശേഷം അദ്ദേഹം പാരീസില്‍ തിരിച്ചെത്തി. ഫ്രഞ്ച് വിപ്ളവത്തെ തുടര്‍ന്ന് കടുത്ത ദാരിദ്യ്രത്തിലേക്ക് വഴുതി വീഴും വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു.

സെയിന്‍റ് ജെര്‍മ്മൈ ന്‍ എന്‍ലായെയില്‍ 1810 ലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

എഴുത്തുകാരനും വിപ്ളവകാരിയുമായ വൊള്‍ട്ടയര്‍, സംഗീതജ്ഞനായ മൊസാര്‍ട്ട്, ഫ്രേഡ്രിക് ദി ഗ്രേറ്റ്, ഡേവിഡ് ഗാരിക്ക് തുടങ്ങിയ മഹാരഥന്മാര്‍ നൊവേറെയ്യൂ സുഹൃത്തുക്കളായിരുന്നു. നൃത്തത്തിന്‍റെ ഷേക്സ്പീയര്‍ എന്നായിരുന്നു ഗാരിക്ക് നൊവേറെയെ വിശേഷിപ്പിച്ചിരുന്നത്.

ലാ ടോയിലെറ്റെ ഡി വീനസ്, ലേ ജെലോസീസ് ഡൂ സിറൈല്‍, ലാ ഡോര്‍ കോണ്‍സൈറേ, ലേ ജെലോക്സ് സാന്‍സ് റൈവല്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്‍റെ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :