പുതിയ കലാരൂപം വഞ്ചി

WEBDUNIA|
ബോധവല്‍ക്കരണത്തിന്‍റെ വ്യത്യസ്തമുഖം

എഴുപത് കാലഘട്ടങ്ങളില്‍ കേന്ദ്രഗവണ്‍മെന്‍റിന്‍റെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാനായി സര്‍ക്കാര്‍ സാംസ്കാരിക സംഘടനകളുടെ സഹായം തേടിയിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന കലാരൂപങ്ങളില്‍ നിന്ന് വ്യത്യസ്തമായ കലാപരിപാടികളിലൂടെ ബോധവല്‍ക്കരണം നടത്താനായിരുന്നു ഗവണ്‍മെന്‍റ് തീരുമാനിച്ചത്.

ഇത്തരത്തില്‍ അപേക്ഷ ക്ഷണിച്ചുകൊണ്ട് പരസ്യം വിവിധ പത്രങ്ങളില്‍ വന്നു. ഇത് ശ്രദ്ധിച്ച മനോരജ്ഞന്‍ കലാസമിതിയുടെ പ്രവര്‍ത്തകര്‍ക്കാണ് വില്‍കലാമേള എന്ന ആശയം ഉദിച്ചത്. ഇവരുടെ അപേക്ഷ പരിഗണിച്ച ഗവണ്‍മെന്‍റിന് ഇന്‍റര്‍വ്യൂ ഘട്ടത്തിലും ഈ കലാമേള നന്നായി ബോധിച്ചു. ഇത്തരത്തില്‍ അവസരം കിട്ടിയ വളരെ ചുരുക്കം ചിലരില്‍ ഒരു സംഘടനയാണ് ഈ കലാസമിതി.

അങ്ങനെ 1977 ല്‍ ഡിസംബര്‍ 10-ാം തീയതി കീഴൂരില്‍ വില്‍കലാമേളയ്ക്ക് ആദ്യതിരി തെളിഞ്ഞു. തുടര്‍ന്നങ്ങോട്ട് ഇത് വരെ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഇവരുടെ പരിപാടി അത്യാവശ്യ ഘടകമായിത്തീര്‍ന്നു. ഈ പരിപാടികളില്‍ ആകൃഷ്ടരായ വിവിധ സ്വകാര്യ ഏജന്‍സികള്‍ വില്‍കലാമേള അവതരിപ്പിക്കാന്‍ ക്ഷണിക്കുന്നതിന് തിരക്ക് കൂട്ടി. രാജ്യത്തിന്‍റെ പലഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ക്ഷണം മനോരഞ്ജന്‍ കലാസമിതിയ്ക്ക് ലഭിക്കുകയുണ്ടായി.

അന്തരിച്ച പ്രശസ്ത നാടകകൃത്ത് ഖാന്‍കാവില്‍, ശിവപുരം ബാലകൃഷ്ണന്‍ എന്നിവരാണ് "വഞ്ചി'യുടെ സംവിധായകര്‍. അവര്‍ സംവിധാനം ചെയ്ത രീതിയില്‍പോലും മാറ്റം വരാതെയാണ് ഇന്നും കഥകള്‍ അവതരിപ്പിക്കുന്നത്.

അഭിനയത്തികവിന്‍റെ വഞ്ചി

വില്ലടിച്ചാന്‍ പാട്ടിന്‍റെ പരിഷ്കൃത രൂപമാണ് ഈ കലാമേള. വഞ്ചിയുടെ രൂപത്തില്‍ കെട്ടിയുണ്ടാക്കിയ വില്ലും, നാല് കഥാപാത്രങ്ങളും ജനമനസ്സിലേക്ക് പരസ്പര സ്നേഹത്തിന്‍റേയും സൗഹൃദത്തിന്‍റേയും സന്ദേശങ്ങള്‍ നേരിട്ട് ചൊരിയുന്ന രീതിയിലാണ് ഇതിന്‍റെ അവതരണം

.അതിനാല്‍, നൂതന കലാ-സങ്കേതങ്ങളുയര്‍ത്തുന്നു ഭീഷണിയിലോ, ശാസ്ത്ര-സാങ്കേതികവിദ്യകളുയര്‍ത്തുന്ന വെള്ളപ്പൊക്കത്തിലോ ആടിയുലാതെ ഇവര്‍ സധൈര്യം മുന്നോട്ടു പോകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :