ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സംഗീത നാടക വിഭാഗത്തിന് വേണ്ടിയാണ് മനോരഞ്ജന്‍ കലാസമിതി ആദ്യകാലങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത്.കാലാകാലങ്ങളലെ ഗവണ്‍മെന്‍റിന്‍റെ ബോധവല്‍ക്കരണ പരിപാടികള്‍ പ്രചരിപ്പിക്കുകയാണ് ഇവരുടെ മുഖ്യചുമതല. ഇന്നും ആ ചുമതല സ്തുത്യര്‍ഹം ഇവര്‍ നിര്‍വ്വഹിക്കുന്നു.
സാമുഹ്യ സുരക്ഷാ പദ്ധതി, എയ്ഡ്സ് ബോധവല്‍ക്കരണം, മദ്യവര്‍ജ്ജനം എന്നിവയും ഇവരുടെ പരിധിയില്‍ വന്ന നിയമങ്ങളാണ്. കഥാപാത്രങ്ങള്‍ക്കും അഭിനേതാക്കളുടെ എണ്ണത്തിലും യാതൊരു മാറ്റവും വരുത്താതെ വിഷയങ്ങളില്‍ മാത്രം മാറ്റം വരുത്തിയാണ് "വഞ്ചി' വേദികളില്‍ അവതരിപ്പിക്കുന്നത്.
വ്യത്യസ്തമായ അവതരണശൈലി കൊണ്ടും, ഹാസ്യാത്മകത കൊണ്ടും കഥാപാത്രങ്ങളുടെ മാറ്റം ഒരു പ്രശ്നമല്ല എന്നത് ഈ കലാരൂപത്തിന്‍റെ പ്രത്യേകതയാണ്. ഓരോ വേദി കഴിയുന്തോറും പരിപാടികള്‍ അവതരിപ്പിക്കാനുള്ള ക്ഷണം അന്നന്ന് കൂടിയിട്ടേയുള്ളൂ. ഇത് പറയുമ്പോള്‍ മനോരഞ്ജന്‍ കലാസമിതി സെക്രട്ടറി ഇ.കെ. സുരേഷിന്‍റെ മുഖത്ത് ആത്മവിശ്വാസം അലയടിക്കുന്നു.