കേന്ദ്രസംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രപതിയുടെ അവാര്‍ഡു ലഭിച്ച ആദ്യത്തെ കലാകാരന്മാരില്‍ ഒരാള്‍ കുഞ്ചുക്കുറുപ്പാണ്.
1956 ല്‍ ഗായികയായ എം.എസ്. സുബ്ബലക്സ്മിയും മാര്‍ദ്ദംഗികനായ പാലക്കാട്ട് മണിഅയ്യരും കുറുപ്പിനോടൊപ്പം ഈ പാരിതോഷികത്തിന് അന്ന് പാത്രമായി. 1967 ല്‍ പത്മശ്രീയും 1969 ല്‍ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ സഭാജനത്വവും ഇദ്ദേഹത്തിന് ലഭിച്ചു.
കഥകളി പ്രസ്ഥാനത്തെപ്പറ്റിയുള്ള ഒരു ആധുനികഗ്രന്ഥത്തില്‍ തല്‍കര്‍ത്താവ് കഥകളിയുടെ വികാസ പരിണാമചരിത്രത്തെ ചില നടന്മാരുടെ "കാല' മെന്ന നിലയില്‍ വിശേഷിച്ചു കാണുന്നു. ഏതെങ്കിലും വിഭാഗവത്കരണത്തിനു രണ്ടാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തിലെ കഥകളിലോകത്തെ വിധേയമാക്കണമെങ്കില്‍ "കുഞ്ചുക്കുറുപ്പിന്‍റെ കാലം' എന്ന രീതിയില്‍ മാത്രമായിരിക്കും.
കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലെ മലയാള പണ്ഡിതനായ തെന്മഠത്തില്‍ കേശവമേനോന്‍റെ പുത്രിയും തന്‍റെ ഒരു സഹനടനായിരുന്ന പാലയില്‍ കുരുണാകരമേനോന്‍റെ അനന്തരവനുമായ ശ്രീദേവിയെ അദ്ദേഹം വിവാഹം കഴിച്ചത് 1910 ലാണെങ്കിലും പാലക്കാട്ടു ജില്ലയില്‍ കോട്ടായില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങി കെട്ടിടം പണിയിച്ച് അവിടെ സ്ഥിരതാമസമുറപ്പിച്ചത് 1940 ല്‍ മാത്രമാണ്.
അതിനു മുമ്പുള്ള കാലമെത്രയും താന്‍ സേവിക്കുന്ന കലാദേവിയെ മേളവാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ട് അദ്ദേഹം ദേശദേശാന്തരം രാപ്പകല്‍ നടന്നു കഴിച്ചുകൂട്ടി.
അദ്ദേഹത്തിന്‍റെ പുത്രന്മാരില്‍ ഹരിദാസന്‍ മഹാകവി ടാഗോറിന്‍റെ വിശ്വഭാരതിയില്‍ ഭാരതീയ നൃത്തകലാധ്യാപകനാണ്. ജാമാതാവായ മാധവന്‍ മദിരാശിയിലെ ജെമിനി സ്റ്റുഡിയോവില്‍ നൃത്തസംവിധായകനും.
WEBDUNIA|
1964 ഏപ്രിലില്‍ കുഞ്ചുക്കുറുപ്പിന്‍റെ ശതാഭിഷേകം കോട്ടയില്‍വച്ച് ഒരു അഖില കേരളീയ ദേശീയോത്സവമായി ആഘോഷിച്ചു.