പിന്നീട് ചമ്പക്കുളം ശങ്കുപ്പിള്ളയുടെ കീഴില്‍ അഭ്യസനം തുടര്‍ന്ന കുറുപ്പ് അടുത്ത ഏഴുവര്‍ഷം മാത്തൂര്‍ കുഞ്ഞുപ്പിള്ളപ്പണിക്കരുടെ കളിയോഗത്തിലെ ഒരു കുട്ടിത്താരമായി. മറ്റു പലരേയും പോലെ ആദ്യം കുറുപ്പും സ്ത്രീവേഷക്കാരനായിരുന്നു.
ചില പ്രത്യേക സാഹചര്യങ്ങളും അനുഭവങ്ങളുമാണ് വികസ്വരാവസ്ഥയിലേക്ക് നീങ്ങുന്ന കുഞ്ചുക്കുറുപ്പിലെ കലാപ്രതിഭയെ കണ്ടെത്തിയതും തട്ടിയുണര്‍ത്തിയതും.
അക്കാലത്തെ ഒരു പ്രസിദ്ധ നടനായിരുന്ന തിരുവല്ലാ കുഞ്ഞുപിള്ളയുടെ നേതൃത്വത്തില്‍, വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് എന്ന മറ്റൊരു നടന്‍, 1902 ല്‍തന്‍റെ കളിയോഗവുമായി ഒരു ഉത്തരകേരള പര്യടനം അരംഭിച്ചു. അതോടെ തെക്കന്‍ ചിട്ടക്കാരനായ കുറുപ്പിന്‍റെ അഭിനയസിദ്ധി മലബാറില്‍ പരക്കെ പ്രസിദ്ധമായി.
മന്ത്രേടത്ത് നമ്പൂതിരിപ്പാടെന്ന ഒരു ധനാഢ്യന്‍ കുറുപ്പിനെ തന്‍റെ അന്തോവാസിയായി ക്ഷണിച്ചത് അദ്ദേഹം സാഹ്ളാദം സ്വീകരിക്കുകയാണുണ്ടായത്.
വളരെക്കാലം കഴിഞ്ഞ് നാലുകൊല്ലക്കാലത്തോളം (1948-52) നാഗസ്വരവിദ്വാനായ ശങ്കരനാരായണപ്പണിക്കരുടെ ക്ഷണം സ്വീകരിച്ച് ചെമ്പകശ്ശേരി നടന കലാമണ്ഡലത്തിന്‍റെ പ്രഥമാചാര്യനായി ജന്മദേശത്ത് താമസിച്ചത് മാറ്റിനിര്‍ത്തിയാല്‍ കുഞ്ചുക്കുറുപ്പിന്‍റെ പല്‍ക്കാലവാസം മുഴുവന്‍ മലബാര്‍ പ്രദേശത്തുതന്നെയായിരുന്നു.
കഥകളിപ്രസ്ഥാനത്തിലും ആസ്വാദക പ്രപഞ്ചത്തിലും ഒരു പുതിയ തലമുറയെ കരുപ്പിടപ്പിക്കാന്‍ കുറുപ്പ് ചെയ്ത അമൂല്യസേവനമാണ്, വള്ളത്തോളിന്‍റേതിനോടും കേരള കലാമണ്ഡലത്തിന്‍റേതിനോടും സമസ്കന്ധമായി ഈ ദൃശ്യകലാപ്രസ്ഥാനം നേടിയ സാര്‍വലൗകികാംഗീകരണത്തിന് അടിത്തറപാകിയത്.