കേരള നടനത്തെ കുറിച്ച് രണ്ട് പുസ്തകങ്ങള്‍

നര്‍ത്തകി കുസുമം ഗോപാലകൃഷ്ണനാണ് രചയിതാവ്

book on Keralanatanam by Kusumam Gopalakrishnan
WDWD
നൃത്താചാര്യന്‍ ഗുരുഗോപിനാഥിന്‍റെ ജന്‍‌മശതാബ്ദിയോട് അനുബന്ധിച്ച് കേരള നടനം എന്ന നൃത്തത്തെ കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകം പ്രസിദ്ധീകരിക്കുന്നു.

പ്രസിദ്ധ നര്‍ത്തകിയും ഗുരുജിയുടെ ശിഷ്യന്‍ ഗുരു ഗോപാലകൃഷ്ണന്‍റെ ഭാര്യയുമായ കുസുമം ഗോപാലകൃഷ്ണനാണ് ജന്‍‌മശതാബ്ദിക്ക് കാണിക്കയായി രണ്ട് പുസ്തകങ്ങള്‍ എഴുതി സമര്‍പ്പിക്കുന്നത്.

ഗുരുഗോപിനാഥ് കേരളനടനം എന്ന നൃത്തശൈലി ആവിഷ്കരിക്കുകയും തന്‍റെ നൃത്തശൈലിയുടെ സവിശേഷതകളെയും അവയ്ക്ക് ആധാരമായ ചുവടുകളേയും താളങ്ങളേയും മുദ്രകളേയും എല്ലാം കുറിച്ച് വിവിധ പുസ്തകങ്ങളില്‍ വിശദമായി പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കേരള നടനം എന്ന പേരില്‍ അദ്ദേഹം പുസ്തകം എഴുതിയിട്ടില്ല.

ഈ കുറവ് തീര്‍ക്കും മട്ടാണ് കുസുമം ഗോപാലകൃഷ്ണന്‍ രണ്ട് പുസ്തകങ്ങള്‍ കൈരളിക്കു മുമ്പിലും ലോകസമക്ഷവും സമര്‍പ്പിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഏതാണ്ട് ഉള്ളടക്കം ഒന്നുതന്നെയാണെങ്കിലും ഇംഗ്ലീഷില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Kusumam Gopalakrishnan
WDWD


മൂന്ന് ഭാഗങ്ങളായാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. ആദ്യഭാഗത്ത് ഗുരുഗോപിനാഥ്, ഭാര്യ തങ്കമണി, രാഗിണിദേവി തുടങ്ങി കേരള നടനം നൃത്തശൈലിയുടെ പ്രാണേതാക്കളെ കുറിച്ചും ഗുരുജിയുടെ സമകാലികരായി കഥകളിയെ സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലാകും വിധം അവതരിപ്പിച്ച് കേരള നടനം ശൈലിക്ക് പ്രചാരവും സഹായവും ചെയ്ത ആനന്ദ ശിവറാം, കലാമണ്ഡലം മാധവന്‍, തൃപ്പൂണിത്തുറ മാധവ മേനോന്‍, കലാമണ്ഡലം ഗംഗാധരന്‍, ഗുരു കൃഷ്ണന്‍ കുട്ടി, കേളുനായര്‍, കാവുങ്ങല്‍ ചാത്തുണ്ണി പണിക്കര്‍ തുടങ്ങിയ ആചാര്യന്‍‌മാരെ കുറിച്ചുള്ള വിവരണമാണ്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :