ചെമ്മീന്‍റെ സംഭാഷണം എഴുതിയതോടെയാണ് എസ്.എല്‍.പുരം സിനിമാ രംഗത്ത് കാലുറപ്പിച്ചത്. പിന്നീട് ഓരോകൊല്ലവുംമൂന്നും നാലും സിനിമകള്‍ക്ക് വേടി അദ്ദേഹം തിരക്കഥയോ സംഭാഷണമോ ഒക്കെ എഴുതിപ്പോന്നു.
അഗ്നിപുത്രി, നെല്ല്, യവനിക, ഒരു പെണ്ണിന്‍റെ കഥ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ തിരക്കഥകള്‍ എസ്.എല്‍.പുരത്തിന്‍റേതായിട്ടുണ്ട്. അഗ്നിപുത്രിയുടെ തിരക്കഥ ദേശീയ അവാര്‍ഡിന് അര്‍ഹമായിരുന്നു
കമ്മ്യൂണിസ്റ്റ് നേതവ് എന്ന നിലയില്‍ എസ്.എല്‍.പുരം സദാനന്ദന് പൊലീസില്‍ നിന്ന് ഒട്ടേറെ പീഢനങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്.
ഇതില്‍ രസകരമായൊരു വസ്തുത ആലപ്പുഴയില്‍ ഇന്‍സ്പെക്ടറായിരുന്ന സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ എസ്.എല്‍.പുരത്തിനെ പൊലീസ് മുറയില്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്നതാണ്. പില്‍ക്കാലത്ത് വലിയ സുഹൃത്തുക്കളായി മാറിയ ഇരുവരും ഈ സംഭവം ഓര്‍ത്ത് ചിരിക്കാറുണ്ട്.
1949 ല്‍ എഴുതിയ ഇത്തിരി മണ്ണും ഒത്തിരി മനുഷ്യനും എന്ന നാടകം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ പുരസ്കാരം നേടിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടിയായിരുന്നു അദ്ദേഹം നാടക രചനയില്‍ മുഴുകിയത ്.
ഒരാള്‍കൂടി കള്ളനായി എന്ന നാടകം ശ്രദ്ധേയമായതും അത് സാഹിത്യ പരിഷദ് അവാര്‍ഡ് നേടിയതും എസ്.എല്‍.പുരത്തെ പ്രസിദ്ധനാക്കി.
സ്വന്തം ട്രൂപ്പായ സൂര്യസോമയ്ക്ക് വേണ്ടി അദ്ദേഹമെഴുതിയ കാലവര്‍ഷം എന്ന നാടകം രചനയുടെ സവിശേശതകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അതിലെ പ്രധാന കഥാപാത്രം അരങ്ങിലേക്ക് വന്നതേയില്ല എന്നതായിരുന്നു പ്രത്യേകത.
കൊച്ചുവാവ എന്ന കഥാപാത്രത്തെ മലയാളികളുടെ മനസില്‍ പ്രതിഷ് ഠിച്ച കാട്ടുകുതിര എന്ന നാടകം കേരളത്തില്‍ ഉടനീളം തേരോട്ടം നടത്തി.
പി.എ.തോമസാണ് എസ്.എല്‍.പുരത്തിന്‍റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകം സിനിമയാക്കിയത്. 1960 ല്‍ പ്രത്യാശ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യം തിരക്കഥയെഴുതിയത്. പിന്നീട് ശ്രീകോവില്‍ എന്ന സിനിമയ്ക്ക് വേണ്ടി എസ്.എല്‍.പുരം തിരക്കഥയെഴുതി.