അധ്യാപക നിയമനം വൈകുന്നു

Teacher
FILEFILE
നോണ്‍-വൊക്കേഷണല്‍ വിഭാഗത്തില്‍ കൊമേഴ്സ്, ഇംഗ്ലീഷ് അധ്യാപക നിയമനം വൈകുന്നു. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ടും ഈ തസ്തികകളില്‍ താത്ക്കാലിക നിയമനം നടക്കുന്നതായി പരാതി ഉയരുന്നു.

കൊമേഴ്സ് വിഭാഗത്തില്‍ 134 ഒഴിവുകളിലേക്കും ഇംഗ്ലീഷ് വിഭാഗത്തിലെ 85 ഒഴിവുകളിലേക്കും 2004ലാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. തുടര്‍ന്ന് 2006ല്‍ എഴുത്തുപരീ‍ക്ഷയും കഴിഞ്ഞ ഫെബ്രുവരിയില്‍ കൂടിക്കാഴ്ച നടത്തുകയും ജൂണ്‍ 21 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

കെമിസ്ട്രി, ബയോളജി, ഫിസിക്സ്, കണക്ക് തുടങ്ങിയ വിഷയങ്ങളിലെ ടീച്ചര്‍ തസ്തികകളിലേക്ക് ഇതേ വിജ്ഞാപനം അനുസരിച്ച് അപേക്ഷ ക്ഷണിച്ച ഒഴിവുകളില്‍ ഈ അധ്യയന വര്‍ഷാരംഭം നിയമനം നടത്തിയിരുന്നു. എന്നാല്‍ കൊമേഴ്സ്, ഇംഗ്ലീഷ് വിഭാഗത്തില്‍ ഇതുവരെയും നിയമനം നടത്താ‍ത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ കടുത്ത പ്രതിഷേധത്തിലാണ്.

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 31 ഓഗസ്റ്റ് 2007 (16:55 IST)
പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ താത്ക്കലിക നിയമനം നടത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഈ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നത്. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗങ്ങളിലേക്കുള്ള ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളില്‍ നിയമനനടപടികള്‍ പൂര്‍ത്തിയായതായി പി.എസ്.സി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :