എസ്.എല്‍.പുരം -മനുഷ്യപക്ഷക്കാരനായ നാടകകൃത്ത്

ടി ശശി മോഹന്‍

T SASI MOHAN|
എഴുപത്തി ഒന്‍പതാം വയസില്‍ എസ്.എല്‍.പുരം സദാനന്ദന്‍ ഭൂമിയിലെ നാടകട്രൂപ്പിനോട് വിടപറഞ്ഞു.2005 സപ്റ്റംബര്‍ 17ന്‍ ആണ് എസ് എല്‍ പുരം അന്തരിച്ചത്.

ഇടതുപക്ഷക്കാരനായ നാടകകൃത്ത്, വിപ്ളവഗാനരചയിതാവ് എന്നീ നിലയിലാണ് അദ്ദേഹത്തിന്‍റെ തുടക്കമെങ്കിലും മനുഷ്യപക്ഷക്കാരനായ എഴുത്തുകാരനായിരുന്നു അദ്ദേഹം.

കര്‍ഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടും ദുരിതവുമാണ് എസ് എല്‍ പുരത്തിനെ നാടകകൃത്താക്കി മറ്റിയത്. കമ്മ്യൂണിസ്റ്റ് സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങലിലൂടെയും അദ്ദേഹം അനുഭവത്തിന്‍റെ കരുത്താര്‍ജ്ജിച്ചു.

കല്‍പനാ തീയറ്റേഴ്സ് എന്ന നാടകസമിതിയായിരുന്നു അദ്ദേഹം ആദ്യമുണ്ടാക്കിയത്. ഒരാള്‍കൂടി കള്ളനായ വിലകുറഞ്ഞ മനുഷ്യന്‍, യാഗശാല തുടങ്ങിയവയായിരുന്നു കല്‍പനയുടെ നാടകങ്ങള്‍. തിലകന്‍ , രാജ-ന്‍ പി ദേവ് എന്നീ നടന്മാര്‍ എസ് എല്‍ പുരത്തിന്‍റെ കളരിയില്‍ പയറ്റി തെളിഞ്ഞവരാണ്

നാടക രചയിതാവ്, സംവിധായകന്‍, നാടകസമിതിയുടെ ഉടമ എന്നീ നിലകളില്‍ പ്രസിദ്ധനായ എസ്.എല്‍.പുരം ആര്‍.സുഗതനെന്ന തൊഴിലാളി നേതാവിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നാടക രചയിതവായി മാറിയത്.

13 വയസില്‍ സദാനന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ഹിന്ദി സിനിമാ ഗാനത്തിന്‍റെ ഈണത്തിനൊപ്പിച്ച് വിപ്ളവ ഗാനങ്ങള്‍ എഴുതിയിരുന്നു. പിന്നീട് അദ്ദേഹം കഥാകൃത്തായി മാറി.

തൊഴിലാളികള്‍ക്ക് വേണ്ടി ഉണ്ടക്കിയ വായനശാലയില്‍ വച്ചായിരുന്നു കുടിയിറക്ക് എന്ന നാടകം അദ്ദേഹം എഴുതിയത്. അന്ന് അദ്ദേഹത്തിന്‍റെ 17 വയസ്സേ ആയിരുന്നുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :