ഉമ്മര്‍: നാടകത്തിലുംസിനിമയിലും മികവ്

പ്രശാന്ത്

WEBDUNIA|
അച്ഛന്‍െറ അഭിനയ സന്പത്ത് തന്‍െറ ഇളയ മകന് ലഭിച്ചിട്ടുണ്ട്. കണ്ണാരം പൊത്തിപൊത്തി, വടക്കന്‍ വീരഗാഥ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള റഷീദ്, ഉമ്മറിന്‍െറ ഇളയ മകനാണ്. അഭിനയം മാത്രമല്ല സാഹിത്യം കൂടി ഉമ്മറിന് വശമുണ്ട്.

ഏറെ സ്റ്റേജുകളില്‍ അവതരിപ്പിച്ചിട്ടുള്ള "രോഗികള്‍' എന്ന നാടകം ഉമ്മര്‍ എഴുതിയതാണ്. മദ്രാസ് ക്രിയേറ്റീവ് ആര്‍ട്ട്സ് എന്നൊരു നാടക കന്പനി തന്നെ ഉമ്മര്‍ നടത്തിയിരുന്നു.

നാനൂറോളം ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള ഉമ്മര്‍ രാഗിണി, ഷീജ, ജയഭാരതി, ശാരദ എന്നിവരുള്‍പ്പൈടെ തന്‍െറ സമകാലീന നടികളായ എല്ലാവരുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ഏതുവേഷവും അതിന്‍െറതായ ഭാവം പകര്‍ന്ന് മികവുറ്റതാക്കുക എന്നതായിരുന്നു ഉമ്മറിന്‍െറ ലക്ഷ്യം.

ശബ്ദത്തിന്‍െറ മുഴക്കവും, ഗാംഭീര്യവും, എന്നുവേണ്ട ഉമ്മറിന്‍െറ വ്യക്തിത്വവും തന്നെ വളരെ ആകര്‍ഷകമാണ്. അതുകാരണം തന്നെ മാധ്യമങ്ങള്‍, ഉമ്മറിന് നല്‍കിയ ഓമനപ്പേര് "ഹാന്‍സം വില്ലന്‍' എന്നാണ്.

സിനിമാരംഗത്തു നിന്നും അല്പകാലമായി മാറി നില്‍ക്കുകയായിരുന്നു ഉമ്മര്‍. വല്ലപ്പോഴും ലഭിക്കുന്ന സീരിയല്‍ കഥാപാത്രങ്ങളെ സ്വീകരിച്ചുകൊണ്ട്, ചെന്നൈയിലെ സാലിഗ്രാമത്തുള്ള വസതിയില്‍ കഴിയുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :