അരങ്ങിനെ പ്രണയിച്ച ജി ശങ്കരപ്പിള്ളയുടെ വേര്പാടിന് ജനുവരി ഒന്നിന് 19 വയസ്സ്.1989 ജനുവരി 1 ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം
മലയാളത്തില്‍ നാടകം പ്രചരണോപാധിയായി ഉപയോഗിച്ചു കൊണ്ടിരുന്ന കാലത്ത് അരങ്ങിന്റെ വലിയ സാദ്ധ്യതയെപ്പറ്റി ആലോചിച്ചു എന്നതാണ് ജി ശങ്കരപ്പിള്ളയെ വ്യത്യസ്തനാക്കുന്നത്.
സി ജെ തോമസും ശ്രീകണ്ഠന്ന് നായരും തുടങ്ങിയ , മാറ്റങ്ങളുടെ കാലത്തെ കൂടുതല്‍ പരീക്ഷണങ്ങളിലേക്ക് ആക്കിത്തീര്‍ത്തു ശങ്കരപ്പിള്ള.
തനതു നാടക വേദിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എം ഗോവിന്ദന്റെ നേതൃത്വത്തില്‍ ശാസ്താം കോട്ടയിലെ നാടക കളരിയില്‍ ഉരുത്തിരിഞ്ഞു വന്ന കാലം മുതല്‍ ശങ്കരപ്പിള്ള തന്റെ സര്‍ഗ്ഗ സാന്നിദ്ധ്യം കൊണ്ട് അതില്‍ പങ്കാളിയായിരുന്നു.
കറുത്തദൈവത്തെ തേടി ,ബന്ദി രക്ഷാപുരുഷന്‍, കഴുകന് മാര്‍ , അഭയാര്‍ത്ഥികള്‍ എന്നീ പരീക്ഷണ നാടകങ്ങളിലൂടെ ശങ്കരപ്പിള്ള മലയാള നാടക വേദിയെ എഴുത്തിലൂടെ സമ്പന്നമാക്കി.
നാടക കൃത്തെന്നതില് ഉപരിയായി മലയാള നാടകത്തെക്കുറിച്ച് എഴുതിയ പ്രധാന ചരിത്ര പുസ്തകത്തിന്റെ ഉടമ എന്ന നിലയിലും ശങ്കരപ്പിള്ളയുടെ എഴുത്ത് നാടകത്തിന്റെ ഭാഗമായി.
കുട്ടികളുടെ നാടക വേദി എന്ന ആശയം ചര്‍ച്ചയില്‍ കൊണ്ടുവന്നത് ശങ്കരപ്പിളയുടെ നേതൃത്വത്തില്‍ ആയിരുന്നു.
1970 ല്‍ വെഞ്ഞാറും മൂട്ടില് രംഗ പ്രഭാത് എന്ന കുട്ടികളുടെ നാടക വേദിക്ക് ശങ്കരപ്പിള്ള തുടക്കം കുറിച്ചു.