12-ാം വയസില്‍ അരങ്ങേറ്റം തുടങ്ങുകയായിരുന്നു. കഥകളി കാണാന്‍ കൂടെ പോയിരുന്ന കുഞ്ഞായിരുന്ന ഗോപിനാഥിനെ വലിയച്ഛനും ഗുരുകുഞ്ചുക്കുറുപ്പിന്‍റെ മൂത്ത സഹോദരനുമായ ശങ്കരകുറുപ്പ് ഉറക്കത്ത് നിന്ന് വിളിച്ചുണര്‍ത്തി ശിവന്‍റെ വേഷം കെട്ടിച്ച് അരങ്ങിലിരിത്തുകയായിരുന്നു
19-ാം വയസ്സില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ കാല്‍നടയായി ചെന്നു ദര്‍ശനം നടത്തി. അതില്‍പ്പിന്നെ തികഞ്ഞ ദേവിഭക്തന്‍.
വളളത്തോളിന്‍റെ ക്ഷണമനുസരിച്ച് കഥകളി വടക്കന്‍ചിട്ട പഠിക്കാന്‍ കലാമണ്ഡലത്തിലെത്തി.
23-ാംവയസ്സില്‍ അമേരിക്കന്‍ നര്‍ത്തകിയായ രാഗിണിയോടൊപ്പം നൃത്ത സംഘമുണ്ടാക്കാന്‍ ബോംബെക്കുപോയി. പിന്നീട് ഭാരതപര്യടനം .
ഇതാണ് " കേരളനടനം' എന്ന നൃത്തരൂപം ആവിഷ്ക്കരിക്കാന്‍ ഗുരുഗോപിനാഥിനെ പ്രാപ്തനാക്കിയ കാലഘട്ടം.
മയൂരനൃത്തം അവതരിപ്പിച്ചു. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും വീരശൃംഖല
1935 ല്‍ ടാഗോറില്‍ നിന്നും പ്രശംസ
1936 ല്‍ വിവാഹം. കലാമണ്ഡലത്തിലെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാര്‍ത്ഥിയായിരുന്ന കുന്നംകുളം മങ്ങാട്ടുമുളക്കല്‍ തങ്കമണിയാണ് ഭാര്യ. ഗോപിനാഥ് തങ്കമണി ട്രൂപ്പ് ഇന്ത്യയിലും വിദേശത്തും നൃത്തപരിപാടികള്‍അവതരിപ്പിച്ച് പുരസ്കാരങ്ങളും പ്രശസ്തിയും നേടി.
തിരുവിതാംകൂറിലെ പാലസ് ഡാന്‍സറായി നിയമിതനായി.
1938 ല്‍ ചെന്നൈയില?ത്തി " നടനനികേതന്‍' സ്ഥാപിച്ചു.
മലയാളത്തിലെ മൂന്നാമത്തെ സിനിമയായ പ്രഹ്ളാദനില്‍ ഹിരണ്യകശ്യപുവായി അഭിനയിച്ചു (തങ്കമണിയായിരുന്നു കയാതു).
" ജീവിതനൗക'യില്‍ യേശുക്രിസ്തുവായി അഭിനയിച്ചു. തമിഴ് തെലുങ്ക് സിനിമകളില്‍ നൃത്തപ്രധാനമായ വേഷങ്ങള്‍..
1954 ല്‍ പ്രധാനമന്ത്രി നെഹ്റുവിന്‍റെ ക്ഷണപ്രകാരം റഷ്യയിലേക്കുളള ആദ്യത്തെ ഇന്ത്യന്‍ സാംസ്കാരിക സംഘത്തില്‍ അംഗമായി വിദേശയാത്രകള്‍ നടത്തി.
1959 ല്‍ ദില്ലിയിലെ ഭാരതീയ കലാ കേന്ദ്രത്തിന്‍റെ "രാംലീല'യുടെ ഡയറക്ടറായി. ഇന്നു കാണുന്നമട്ടില്‍ വിവിധ ഭാരതീയ നൃത്തങ്ങളുടെ കഥകളിയും സമന്വയിപ്പിച്ച് രാംലീലക്ക് ശാസ്ത്രീയ അടിത്തറയുണ്ടാക്കി ചിട്ടപ്പെടുത്തിയത് ഗുരുഗോപിനാഥായിരുന്നു.
ദില്ലിയില്‍ കഥകളി കേന്ദ്രം സ്ഥാപിച്ചു.പിന്നീടത് ഇന്‍റര്‍ നാഷണല്‍ കഥകളി സെന്‍ററായി മാറി.
ആയിരത്തോളം വേദികളില്‍ അവതരിപ്പിച്ച രാമായണം ബാലെ സംവിധാനം ചെയ്തു.
1961 ല്‍ എറണാകുളത്ത് "വിശ്വകലാകേന്ദ്രം' സ്ഥാപിച്ചു . 63 ല്‍ അത് തിരുവനന്തപുരത്ത് വട്ടിയൂര്‍കാവിലേക്ക് മാറ്റി.