കഥകളിയെ നേര്‍വഴി നടത്തിയ പട്ടിക്കാന്തൊടി

WEBDUNIA|
പത്തു ദിവസം കടത്തനാട്ടു കളിയോഗത്തില്‍ ആദ്യവസാനമായിരുന്ന കണ്ടോത്ത് കൃഷ്ണന്‍ നായരുടെ കീഴില്‍ അഭിനയം പരിശീലിക്കാന്‍ പട്ടിക്കാന്തൊടി നിയോഗിക്കപ്പെട്ടു. കൃഷ്ണന്‍നായര്‍ രംഗശ്രീ കൊണ്ടും, അഭിനയ സാമര്‍ത്ഥ്യം കൊണ്ടും ഉത്തരകേരളത്തിലെ നടന്മാരില്‍ അഗ്രഗണ്യനായിരുന്നു.

തുടര്‍ന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞുണ്ണിത്തുമ്പുരാന്‍റെ അടുക്കല്‍ നാട്യം പരിശീലിക്കാന്‍ രാമുണ്ണി മേനോനെ , കുഞ്ഞുണ്ണി നമ്പൂതിരിപ്പാട് അയച്ചു. അഞ്ചു കൊല്ലത്തോളം രാമുണ്ണി മേനോന്‍ തമ്പുരാന്‍റെ അന്തേവാസിയായിരുന്നു.

ശാസ്ത്രീയമായ അഭിനയമുറകള്‍ പഠിച്ചതു കൂടാതെ ഉത്തരകേരളത്തിലെ കഥകളി നടന്മാര്‍ക്ക് അജ്ഞാതമായിരുന്ന വളരെ ആട്ടശ്ളോകങ്ങള്‍ അദ്ദേഹം കുഞ്ഞുണ്ണിത്തമ്പുരാനില്‍ നിന്നും കൊച്ചുണ്ണി തമ്പുരാനില്‍ നിന്നും വശമാക്കുകയും ചെയ്തു.

തന്‍റെ ശിഷ്യരോടു കൂടി ഇടമന കളിയോഗത്തിലും കാവുങ്ങല്‍ അച്ചുതപ്പണിക്കരുടെ കളിവട്ടത്തിലും, മഞ്ചേരി കോവിലകം കളിയോഗത്തിലും ഒളപ്പമണ്ണ മനയ്ക്കലെയും മൊടുപ്പിലാപ്പള്ളി മനയ്ക്കലെയും കളിയോഗങ്ങളില്‍ രാമുണ്ണി മേനോന്‍ ആദ്യാവസാനക്കാരനായിരുന്നു.

പുന്നത്തൂര്‍ കളിയോഗം 1091ല്‍ തുടങ്ങിയപ്പോള്‍ രാമുണ്ണി മേനോന്‍ അതില്‍ ആശാനായി. 1097ല്‍ ഉള്ളന്നൂര്‍ നമ്പൂതിരിപ്പാടിന്‍റെ കളിയോഗത്തിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു. പിന്നീട് എട്ടുകൊല്ലം അദ്ദേഹം വെള്ളിനേഴിയിലാണ് സ്ഥിരമായി താമസിച്ചത്.

വള്ളത്തോളിന്‍റെ ക്ഷണപ്രകാരം 1106ല്‍ കലാമണ്ഡലവുമായി ബന്ധപ്പെട്ടുവെങ്കിലും1109ലാണ് അവിടെ ആശാനായി നിയുക്തനായത്. കലാമണ്ഡലം കളിയോഗത്തോടൊപ്പം കേരളത്തിലും മറുനാടുകളിലും സഞ്ചരിച്ചു മേനോന്‍ സഹൃദയരുടെ പ്രീതി സമ്പാദിച്ചു.

1121ല്‍ പി.എസ്. വാര്യരുടെ ക്ഷണം സ്വീകരിച്ച് കോട്ടയ്ക്കല്‍ നാട്യസംഘത്തിലും ആശാനായി വള്ളത്തോളിന്‍റെ സാന്നിധ്യത്തില്‍ 1123 മീനം 28ന് കേരള കലാമണ്ഡലത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അവസാനത്തെ രംഗപ്രവേശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :