സാകേതത്തില്‍ ദശരഥന്‍റെ മനോവ്യഥയാണ് അവതരിപ്പിക്കുന്നത്. നാടകം എന്നതിലുപരി ഒരു ശാപകഥയുടെ നാടകീയ ആവിഷ്കരണം എന്ന നിലയ്ക്കും മനുഷ്യവര്‍ഗ്ഗ ഇതിഹാസം എന്ന നിലയ്ക്കും ശ്രദ്ധേയമാണത്.
കാഞ്ചനസീതയില്‍ രാമനാല്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട് കഷ്ടത അനുഭവിക്കുന്ന സീതെയെയാണ് പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്നത്. ഭാരതസ്ത്രീത്വം ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ പ്രമേയം എടുത്താണ് ജി.അരവിന്ദന്‍ കാഞ്ചനസീത എന്ന സിനിമ സംവിധാനം ചെയ്തത്.
സ്ത്രീസമത്വത്തിന് വേണ്ടി വാദിച്ചവ്യക്തിയായിരുന്നു സി.എന്‍.ശ്രീകണ്ഠന്‍ നായര്‍. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഉണ്ടാവേണ്ട സ്വാതന്ത്ര്യത്തെ കുറിച്ചും സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ചുമാണ് അദ്ദേഹം ഏറെയും എഴുതിയിട്ടുള്ളത്.
കാഞ്ചനസീത, ലങ്കാലക്ഷ്മി എന്നിവ കൂടാതെ നഷ്ടക്കച്ചവടം, മധുവിധു, ആ കനി തിന്നരുത് എന്നിവ ഈ ഗണത്തില്‍ പെടുന്നു. ദാരിദ്യം, രാജഭക്തി എന്നീ വിഷയങ്ങളെ ആധാരമാക്കി സി.എന്‍ രചിച്ച നാടകങ്ങളാണ് സ്നേഹം, ഭക്തി എന്നിവ. ഏട്ടിലെ പശു, മാന്യതയുടെ മറ എന്നിവ അദ്ദേഹത്തിന്‍റെ പ്രഹസനങ്ങളാണ്.