അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കിന്‍റെ 78-ാം ആണ്ട്

ടി ശശി മോഹന്‍

WEBDUNIA|
അന്നൊരു ക്രിസ്മസ് രാത്രിയായിരുന്നു. തണുത്തു വിറങ്ങലിച്ച ആ രാത്രിയില്‍ തൃശ്ശൂരിലെ എടക്കുന്നി വടക്കിനിയേടത്ത് മനയുടെ മുറ്റത്ത് നിന്ന് ഉയര്‍ന്നത് ഒരു തീജ-്വാലയായിരുന്നു. മനസ്സുകളില്‍ നിന്ന് മനസ്സുകളിലേക്ക് പങ്ക് വച്ച് പോകുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ , നവോഥാനത്തിന്‍റെ തീജ-്വാല!

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന വി ടി ഭട്ടതിരിപ്പാടിന്‍റെ നാടകത്തിന്‍റെ ആദ്യ അരങ്ങേറ്റം നടന്നിട്ട് ഇത് 78 --ാം വര്‍ഷമാണ്. 1929 ഡിസംബര്‍ 24 ന് രാത്രിയായിരുന്നു. നാടകം അവതരിപ്പിച്ചത്.

ആ ചരിത്ര സംഭവം അയവിറക്കാന്‍ അതില്‍ പങ്കെടുത്ത ആളായി അവശേഷിക്കുന്നത് ഒരേ ഒരാള്‍ മാത്രം - പാലക്കാട് ജ-ില്ലയിലെ ശ്രീകൃഷ്ണപുരം പാണക്കട് മനയിലെ നാരായണന്‍ നമ്പൂതിരി.

കേരളമുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് അചാര്യനുമായ ഇ എം എസ് നമ്പൂതിരിപ്പടിന്‍റെ അമ്മയുടെ ഇല്ലമാണ് എടക്കുന്നി വടക്കിനിയേടത്ത് മന. നമ്പൂതിരി സമുദായ പരിഷ്കരണ സംഘടനയായ യോഗക്ഷേമ സഭയുടെ 22 ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു വി ടി യുടെ നാടകം അരങ്ങേറിയത്.

16 രംഗങ്ങളുണ്ടായിരുന്നു നാടകത്തിന്. 20 കഥാപാത്രങ്ങളും. വേഷം കെട്ടിയതെല്ലാം പുരുഷന്മാരായിരുന്നു. മാറു മറക്കാത്ത പെണ്‍കിടാങ്ങളായും അവര്‍ വേഷമിട്ടു. പുരുഷന്‍റെ നെഞ്ച് മേയ്ക്കപ് കൊണ്ട് നഗ്നമായ മുലകളെ പോലെ തോന്നിപ്പിച്ചത് അന്നത്തെ കാലത്ത് വലിയൊരു വിജയമായിരുന്നു.

പില്‍ക്കലത്ത് മഹാരഥന്മാരായി മാറിയ പലരുമുണ്ടായിരുന്നു നാടകം കളിക്കാന്‍. ഇന്ത്യയിലെ മികച്ച നടനുള്ള ഭരത് അവാര്‍ഡ് നേടിയ പ്രേംജ-ി എന്ന പരമേശ്വരന്‍ ഭട്ടതിരിപ്പാട് തന്നെ അവരില്‍ കേമന്‍.

മൂത്തെടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി, നരിക്കാട്ടിരി പരമേശ്വരന്‍ നമ്പൂതിരി, കുമ്മിണി പരമേശ്വരന്‍ നമ്പൂതിരി, കുറുമാപാള്ളി പുരുഷോത്തമന്‍ നമ്പൂതിരി, മൂത്തേടത്ത് വാസുദേവന്‍ നമ്പൂതിരി, പാണയ്ക്കാട്ട് നാരായണന്‍ നമ്പൂതിരി, എന്നിവരായിരുന്നു നടന്മാരില്‍ പ്രമുഖര്‍ . ഇ എം എസ്സും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു; എല്ലാത്തിനും കൂട്ടായി വി ടി യും.

ഓതിക്കന്‍, കുഞ്ചു, മാധവന്‍,തേതി, വിളയൂരച്ഛന്‍, കോന്തു, ഉഴുത്രന്‍ തുടങ്ങിയ കഥാപാത്രങ്ങളായി അവര്‍ അരങ്ങത്ത് വന്നപ്പോള്‍ ഇതൊരു വഴിപാടു നാടകമാവുമെന്ന് പരിഹസിച്ചവര്‍ തലകുനിച്ചു. തറവാട്ടു കാരണവരും ഇ എം എസ്സിന്‍റെ അമ്മവനുമായ ശ്രീധരന്‍ നമ്പൂതിരിപ്പാട് എല്ലവരേയും അഭിനന്ദിച്ചു. ചിലര്‍ വി ടി യെ മാലയണിയിച്ചു - പാണയ്ക്കട്ടെ നാരയണന്‍ നമ്പൂതിരി ഓര്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :