സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും

WEBDUNIA|

പെറു, ഇക്വഡോര്‍, ബൊളീവിയ പ്രദേശങ്ങളില്‍ നിന്നാണ് തക്കാളിയുടെ ഉത്ഭവം. തക്കാളിയെ വിഷക്കായ എന്ന് ഇറ്റലി കരുതിയിരുന്നു. ആദ്യമായി തക്കാളി ഉപയോഗിച്ചു തുടങ്ങിയത് ഇറ്റലിയാണ്. പിന്നീടത് സ്പെയിന്‍, ഇംഗ്ളണ്ട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും 1750 ഓടെ വ്യാപകമാവുകയും ചെയ്തു.

ടൊമാറ്റൊ എന്ന വാക്ക് മെക്സിക്കോയിലെ തദ്ദേശീയ പദമായ ടുമാറ്റി എന്നതില്‍ നിന്നാണ് വന്നത്. വെള്ളരി വര്‍ഗ്ഗത്തിന്‍റെ ഉല്‍ഭവം അമേരിക്കയിലാണ്. ഇന്ത്യയിലാണെന്നും മറ്റൊരു വാദമുണ്ട്.

അമേരിക്ക, ആഫ്രിക്ക, ദക്ഷിണ പൂര്‍വ ഏഷ്യ എന്നിവിടങ്ങളിലാണ് ഇത് വ്യാപകമായി കൃഷി ചെയ്തിരുന്നത്.

മരച്ചീനി ആദ്യമായി ഉണ്ടായത് ബ്രസീലിലാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ മരച്ചീനിയെ ആഫ്രിക്കയില്‍ എത്തിച്ചു. 1821 ല്‍ ശ്രീലങ്കയിലും പിന്നീട് ഇന്ത്യയിലും മരച്ചീനിയെത്തി.

ആദ്യമൊക്കെ ഭക്ഷ്യ യോഗ്യമല്ല എന്നായിരുന്നു മരച്ചീനിയെ കരുതിയിരുന്നത്. എന്നാല്‍ 1880 ല്‍ ഭക്ഷ്യ ക്ഷാമം ഉണ്ടായിരുന്ന കാലത്ത് തിരുവിതാംകൂര്‍ മഹാരാജ-ാവ് ശ്രീവിശാഘം തിരുനാളാണ് മരച്ചീനി കൃഷിയെ പ്രചരിപ്പിച്ചത്.

പെറു, ബൊളീവിയ, മെക്സിക്കോ തീരങ്ങള്‍ കിഴങ്ങിന്‍റെ ജ-ന്മനാടായി കരുതുന്നു. പതിനാറം നൂറ്റാണ്ടില്‍ യൂറോപ്പിലും പതിനേഴാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ഇന്ത്യയിലും ഉരുളക്കിഴങ്ങ് വ്യാപിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :