സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും

WEBDUNIA|


കേരളീയരുടെ ഭക്ഷണത്തെ കുറിച്ചു പറയുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത് പരിപ്പും സാമ്പാറും അവിയലുമൊക്കെ ചേര്‍ന്ന സദ്യയാണ്. പണ്ട് കാലത്ത് മലയാളികളുടെ ഭക്ഷണം കൂടുതലും ചക്കയും മാങ്ങയും കാച്ചിലും ചേനയും കായയും മറ്റുമായിരുന്നു.

പക്ഷെ നാം ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന പല പച്ചക്കറികളും പഴങ്ങളും കേരളത്തിന് സ്വന്തമല്ല. മിക്കതും ഇന്ത്യയ്ക്ക് പുറത്തു നിന്നും വന്നവയാണ്. മുളക്, കപ്പ, കൈതച്ചക്ക, തക്കാളി, പപ്പായ, ക്യാരറ്റ്, പഴവര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവ പുറം രാജ-്യങ്ങളില്‍ നിന്നും വന്ന് നമ്മുടെ ഭക്ഷണത്തില്‍ സ്ഥാനം പിടിച്ചവയാണ്. ഇന്ന് ഇവയൊക്കെ നമ്മുടെ സംസ്കാരത്തിന്‍റെ തന്നെ ഭാഗമായിക്കഴിഞ്ഞു.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴ വര്‍ഗ്ഗങ്ങളുടെയും പച്ചക്കറികളൂടെയും ഉല്‍ഭവ സ്ഥാനം എവിടെയാണെന്ന് ആരും തന്നെ ചിന്തിക്കാറില്ല. അവവയിലേക്ക് ഒരു തിരിഞ്ഞുനോട്ടം അത്യാവശ്യമാണ്.

കേരളത്തിലേക്ക് മുളക് കൊണ്ടുവന്നത് പറങ്കികളാണെന്ന് കരുതപ്പെടുന്നു. അതുകൊണ്ട് പച്ചമുളകിന് പറങ്കിമുളകെന്നും പേരുണ്ട്. കശുമാങ്ങയെ പറങ്കിമാങ്ങയെന്നും വിളിക്കുന്നു. പരാന, പരാഗ്വെ പ്രദേശങ്ങളാണ് കൈതച്ചക്കയുടെ ജ-ന്മനാട്. ബ്രസീല്‍, വെനിസ്വേല എന്നിവിടങ്ങളില്‍ കൈതച്ചക്കയുടെ മിക്ക ഇനങ്ങളും ഉള്ളതായി കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :