സ്കൌട്ട് പ്രസ്ഥാനത്തിന് 100 തികഞ്ഞു

1907ല്‍ ആണ് പവല്‍ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്

T SASI MOHAN|
പവല്‍, സ്കൗട്ട് പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് 1899-1902 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബോയര്‍ യുദ്ധസമയത്താണ്. അന്ന് അദ്ദേഹം, മേഫ്കിംഗ് നഗരം സംരക്ഷിക്കുന്നതിനായി പോരാടുന്ന സൈന്യത്തെ സഹായിക്കുന്നതിനായി ആണ്‍കുട്ടികളെ ഉള്‍പ്പെടുത്തി മേഫ്കിംഗ് കേഡറ്റ് കോര്‍പ്സ് എന്ന സംഘടന രൂപീകരിച്ചു.

1907ല്‍ ബോയ്സ് പെട്രോള്‍സ് എന്ന പേരില്‍ ഒരു രേഖ അദ്ദേഹം തയ്യാറാക്കി. തന്‍റെ ആശയങ്ങള്‍ പരീക്ഷിച്ചു നോക്കുന്നതിനു വേണ്ടി അദ്ദേഹം ആ വര്‍ഷം തന്നെ ഇംഗ്ളണ്ടിലെ ബ്രൗന്‍സിയ ദ്വീപില്‍ വച്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചിരുന്ന 22-ഓളം യുവാക്കളെ പങ്കേടുപ്പിച്ച് ഒരു പരിശീലന ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.

ക്യാമ്പിനെത്തുടര്‍ന്ന് യുവാക്കള്‍ ഒരു സ്കൗട്ട് ഗ്രൂപ്പിന് രൂപം കൊടുക്കുകയും പവലിന്‍റെ നേതൃത്വത്തില്‍ അതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ ആരംഭം.

വളരെ വേഗത്തില്‍ പുരോഗമിച്ച സ്കൗട്ട് പ്രസ്ഥാനം 1919ല്‍ സ്വന്തമായി ഗില്‍വില്‍ പാര്‍ക്കില്‍ ഒരു പരിശീലനക്യാമ്പ് ആരംഭിക്കുകയും ചെയ്തു. സ്കൗട്ടില്‍ നേതൃസ്ഥാനത്ത് വരുന്നവര്‍ക്ക് വേണ്ടി "എയ്ഡ്സ് ടു സ്കൗട്ട് മാസ്റ്റര്‍ഷിപ്പ്' എന്നൊരു പുസ്തകവും പവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :