സീരിയലിന് കഥയെഴുതുന്ന എച്ചിക്കാനം

WD
അരുണ്‍ തുളസീദാസ് - താങ്കള്‍ പറഞ്ഞു വരുന്നത് എച്ചിക്കാനം എന്ന എഴുത്തുകാരന്‍ പ്രത്യയശാസത്ര പ്രതിബദ്ധതകള്‍ ഒന്നുമില്ലായെന്നാണോ, മലയാള ചെറുകഥാലോകത്ത് ഈ ബാധ്യതകള്‍ ഇല്ലാതെയാണോ താങ്കള്‍ നിലനില്‍ക്കുന്നത്?

സന്തോഷ് എച്ചിക്കാനം - എന്റെ പ്രത്യയശാസ്ത്രം മനുഷ്യത്വമാണ്. വിശാലമായ അര്‍ത്ഥത്തിലുള്ള മനുഷ്യത്വം. എന്നാല്‍ മതവര്‍ഗീയത പോലുള്ളവയാണ് ഇന്ന് അതിശക്തമായി എതിര്‍ക്കപ്പെടേണ്ടത്. അതിനെതിരെ നിലനില്‍ക്കേണ്ട ഒരു അവസ്ഥ കൂടി ഇന്ന് നിലനില്‍ക്കുന്നുണ്ട്.

അരുണ്‍ തുളസീദാസ് - മനുഷ്യത്വത്തിന്റെ പക്ഷത്താണ് താങ്കള്‍ എന്ന് പറയുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യമുണ്ട് ഹ്യൂമനിസവും കമ്മ്യൂണിസവുമായി അഭേദ്യമായ ചില ബന്ധങ്ങളുണ്ട്. ഒരു പക്ഷേ കമ്മ്യൂണിസത്തിന്റെ അടിവേരുകള്‍ ചെന്നവസാനിക്കുന്നത് കമ്മ്യൂണിസത്തിലുമായിരുക്കും ആ‍ അര്‍ത്ഥത്തില്‍ താങ്കളെ കമ്യൂണിസ്റ്റ് എന്നുവിളിക്കാമോ?

സന്തോഷ് എച്ചിക്കാനം - ഹ്യൂമനിസം തന്നെയാണ് കമ്മ്യൂണിസം. ബൈബിളും അതുപോലുള്ള ഗ്രന്ഥങ്ങളും പറയുന്നതും ഇതുതന്നെയാണ്. ഹ്യൂമനിസം തന്നെയാണ് ഇവയിലെല്ലാം ചര്‍ച്ചചെയ്യുന്നതും ആ രീതിയില്‍ നോക്കിക്കഴിഞ്ഞാല്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റാ‍ണ്. എന്നാല്‍ മറ്റൊരത്ഥത്തില്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല. ഇതിനെ ഒരു വലിയ സംഭവമാ‍യി പറയെണ്ട കാര്യമില്ല. പിന്നെ വിശാലമായ അര്‍ത്ഥത്തില്‍ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് അല്ല. കമ്മ്യൂണിസം ഇവിടെ വന്നത് തന്നെയെങ്ങനെയാണ് വിപ്ലവത്തിലൂടെയല്ല ഇന്ത്യയില്‍ കമ്മ്യൂണിസം വന്നത്. കമ്മ്യൂണിസം എന്ന് പറഞ്ഞാന്‍ എവിടെ നിന്നോ കൊണ്ടു വന്ന പപ്പായ പോലെ ഒരു വൃക്ഷമാണ്, അതുപോലെ പറിച്ചുനട്ട ഒന്നാണ് കമ്മ്യൂണിസം.

WEBDUNIA|
ഈ അഭിമുഖത്തിന്റെ അടുത്ത ഭാഗം “ചെറുകഥകളുടെ വസന്തം അവസാനിച്ചു” ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :