സി എച്ഛിന്‍റെ വേര്‍പാടിന് കാല്‍ നൂറ്റാണ്ട്

WEBDUNIA|
സത്യം തുറന്നു പറയാനുള്ള ആര്‍ജ്ജവം,ധൈര്യം,സഹാനുഭൂതി,നര്‍മ്മബോധം,സാധാരണക്കാരനെപോലെ ജീവിതം, ഉജ്വലമായ വാക് ചാതുരി എന്നിവ സി എച്ഛിന്‍റെ സവിശെഷതകളായിരുന്നു.രാഷ്ട്രീയത്തിനപ്പുറം സൌഹൃദവും വ്യക്തി ബന്ധങ്ങളും കാത്തു സൂക്ഷിച്ച ആളായിരുന്നു സി എച്ഛ്.

തന്നെ കൊല്ലാന്‍ ആസിഡ് ബൊംബെറിഞ്ഞ മാരാരെ അദ്ദേഹം വീട്ടില്‍ അതിഥിയായി സ്വീകരിച്ചിരുന്നു. എന്നു എതിര്‍ത്ത് കാര്‍ട്ടൂണ്‍ വരച്ചിരുന്ന പി കെ മന്ത്രിയുമായി സൌഹൃദത്തിലായിരുന്നു.

ആദരണീയനായ ജനനേതാവ്, കഴിവുറ്റ ഭരണാധികാരി, കൃതഹസ്തനായ പത്രപ്രവര്‍ത്തകന്‍, ഉന്നതനായ എഴുത്തുകാരന്‍, വശ്യവചസ്സായ പ്രഭാഷകന്‍, അങ്ങനെ എല്ലാ രംഗത്തും സി.എച്ച് കഴിവു തെളിയിച്ച് ഒന്നാമനായി.

കോഴിക്കോട്ടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ പത്രാധിപരായിരുന്നു. 1952 ല്‍ കോഴിക്കോട്ടെ നഗരസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ അദ്ദേഹത്തിന്‍റെ ദീര്‍ഘമായ പൊതുജീവിതത്തിന് തുടക്കമാവുകയായിരുന്നു.

1957 ല്‍ അദ്ദേഹം നിയമസഭയിലെത്തി. പിന്നെ തുടര്‍ച്ചയായി മരണം വരെ അദ്ദേഹത്തിന്‍റെ ശബ്ദം കേരള നിയമസഭയില്‍ മുഴങ്ങിക്കേട്ടു. ഇടയ്ക്ക് അല്‍പകാലം മാത്രം അദ്ദേഹം പാര്‍ലമെന്‍റംഗമായി മാറി നിന്നത് ഒഴിച്ചാല്‍ സി.എച്ച് കേരള രാഷ് ട്രീയത്തിലെ സജീവ വ്യക്തിത്വമായിരുന്നു.

പ്രതിപക്ഷത്തായാലും ഭരനപക്ഷത്തായാലും സി.എച്ചിന്‍റെ ശബ്ദം ആരും ശ്രദ്ധിച്ചിരുന്നു. ഭരണപക്ഷത്തിരുന്നപ്പോള്‍ അദ്ദേഹം ഏതാണ്ട് എല്ലാ വകുപ്പുകളും പല തവണയായി കൈയാളിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :