ശംഖുമുഖത്ത് ശരിക്കും തോറ്റതാരാ?

ദുര്‍ബല്‍ കുമാര്‍

WEBDUNIA|
അതിനിടെ കേസില്‍ സെക്രട്ടറിയദ്ദേഹം അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ സര്‍ക്കാരിന് കോടതി മൂന്നുമാസത്തെ സമയം നല്‍കുകയും ചെയ്തു. എന്തായാലും ഉന്നതകുടുംബയോഗം കഴിഞ്ഞു. സെക്രട്ടറി സഖാവിന്‍റെ കേരളാ മാര്‍ച്ച് വമ്പന്‍ സ്വീകരണമേറ്റു വാങ്ങി ജില്ലകള്‍ പിന്നിട്ട് തിരുവനന്തപുരത്തെത്തി. സമാപന സമ്മേളനത്തില്‍ കാരണവര്‍ പങ്കെടുക്കുമോ എന്നറിയാന്‍ എല്ലാവര്‍ക്കും തിടുക്കം. കാത്തിരുന്ന് കാണാന്‍ ജാഥാ ക്യാപ്ടന്‍ കൂടിയായ പാര്‍ട്ടി സെക്രട്ടറിയുടെ കമന്‍റ്‌. വൈകുന്നേരമായപ്പോള്‍ എല്ലാവരേയും ഞെട്ടിച്ച് ഒരു വാര്‍ത്ത വന്നു. ‘അച്ചുമ്മാന്‍ സമ്മേളന സ്ഥലത്തേയ്ക്ക് പുറപ്പെട്ടു!’

അങ്ങനെ ജനസഹസ്രങ്ങള്‍ തിങ്ങിനിറഞ്ഞ ശംഖുമുഖം കടപ്പുറത്തെ വേദിയില്‍ കാരണവര്‍ സ്ഥാനം പിടിച്ചു. അതുവരെ പാര്‍ട്ടി പിളരും എന്ന് പ്രഖ്യാപിച്ച ചില മാധ്യമങ്ങള്‍ ഇളിഭ്യരായി തല താഴ്ത്തി. ഉറുദു കവിതയിലെ വരികള്‍ കൊണ്ട് പാര്‍ട്ടി സെക്രട്ടറി ഒളിയമ്പെയ്തിട്ടും കാരണവര്‍ മറുപടിയൊന്നും നല്‍കിയില്ല. മാത്രവുമല്ല സെക്രട്ടറിക്ക് ശക്തമായ പിന്തുണ നല്‍കിയാണ് മുഖ്യന്‍ വേദി വിട്ടത്. അച്ചുമ്മാന്‍ കീഴടങ്ങി എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ അങ്ങനെ കരുതിയവര്‍ക്ക് തെറ്റുപറ്റിയെന്നാണ് ദുര്‍ബല്‍ കുമാറിന് പറയാനുള്ളത്.

ഈ സമയത്ത് പാര്‍ട്ടിഅച്ചടക്കം ലംഘിച്ച് ഇപ്പോഴിരിക്കുന്ന കസേര കൂടി കളയണോ. പഴയ ജനപിന്തുണയൊന്നും ഇപ്പോഴില്ല. എങ്ങനെയെങ്കിലും തന്നെ തട്ടിയിട്ട് ആ കസേരയില്‍ കയറിയിരിക്കാന്‍ വടക്കുന്നൊരാള്‍ പാഞ്ഞു നടക്കുന്നുമുണ്ട്. ഇപ്പോള്‍ മനസിലായോ ശരിക്കും തോറ്റതാരാണെന്ന്. പതിറ്റാണ്ടുകള്‍ കാത്തിരുന്ന് കിട്ടിയ മുന്തിരിയാണ്. ഇനിയിപ്പോള്‍ പുളിയാണെങ്കിലും കഴിക്കുക തന്നെ. അല്ലാതെ പണ്ട് പാര്‍ട്ടി വിട്ട പലരും പറയുന്നത് കേട്ട് തുള്ളിയാല്‍ കക്ഷത്തിലുള്ളത് പോകുകയും ചെയ്യും, ഉത്തരത്തിലുള്ളത് കിട്ടുകയുമില്ല. എങ്ങനെയുണ്ടെന്‍റെ ബുദ്ധി!!!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :