വിശ്വസിച്ചാലും ഇല്ലെങ്കിലും- മദ്യം കുടിക്കുന്ന കാല ഭൈരവനും ഹനുമാന്റെ ചിത്രം പോലും കയറ്റാത്ത ഗ്രാമവും!
PRO
സാധാരണഗതിയില്‍ വിശ്വസിക്കാന്‍ പ്രയാസമുള്ള ഇക്കാര്യത്തെ കുറിച്ചാണ് വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയിലൂടെ ഞങ്ങള്‍ വിവരിക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദൂര്‍ നിംബദൈത്യ എന്ന ഗ്രാമമായിരുന്നു വിചിത്രമായ ഈ ആരാധനയുടെ വേദി.
ഈ ഗ്രാമത്തില്‍ നില നിന്നിരുന്ന മറ്റൊരു പ്രത്യേകതയും വിചിത്രമായി തോന്നിയേക്കാം. ഇവിടെ ഹനുമാന്‍ എന്ന പേരുപോലും ആരും ഉച്ചരിക്കില്ല എന്നുമാത്രമല്ല ഒരൊറ്റ ഹനുമാന്‍ ക്ഷേത്രം പോലും ഇവിടെ കാണാന്‍ സാധിക്കുകയുമില്ല.
രാവണന്‍ സീതയെ അപഹരിച്ച സമയം. ശ്രീരാമ ഭഗവാന്‍ പത്നിയെ തിരഞ്ഞിറങ്ങിയ സമയത്ത് കേദാരേശ്വറില്‍ വാല്‍മീകി മഹര്‍ഷിയുടെ അടുത്ത് കുറച്ചു ദിവസം തങ്ങി. ഇക്കാലത്ത് നിംബദൈത്യന്‍ എന്ന അസുരന്‍ രാമനെ സേവിച്ച് ഭഗവാന്‍റെ പ്രീതിക്ക് പാത്രമായി. നിംബദൈത്യന്‍റെ പരിചരണത്തില്‍ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച ശ്രീരാമന്‍ ദൈത്യന് ഒരു വരം നല്‍കി. ഈ ഗ്രാമത്തിലുള്ളവര്‍ ആരും ഹനുമാനെ ആരാധിക്കില്ല എന്നും പകരം നിംബദൈത്യനെ ആരാധിക്കുമെന്നുമായിരുന്നു വരം.
ഇതിനു ശേഷം ഗ്രാമത്തിലെ എല്ലാവരുടെയും കുല ദൈവം നിംബദൈത്യനായി എന്നാണ് വിശ്വാസം. പിന്നീട്, ഈ ഗ്രാമത്തിലുള്ളവര്‍ ഹനുമാനെ ആരാധിച്ചിട്ടില്ല. ഇതിനുശേഷം ഹനുമാന്‍റെ പേരുള്ള ആരെങ്കിലും ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ സ്വന്തം പേരു മാറ്റണം എന്ന രസകരമായ സ്ഥിതിവിശേഷവും നിലവില്‍ വന്നു.