ഇഡ്യന്‍ റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകളുടെ ഒരു വിശകലനം. എന്നപേരില്‍ ഒരു ലേഖനം വിക്കിയില്‍ പ്രസിദ്ധീകരിക്കുന്നു:ഈ ലേഖനം ഇപ്പോള്‍ വിക്കിയിലില്ല. എന്നാല്‍ അവിടുത്തെ ‘ചര്‍ച്ച’ താളില്‍ അതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ആരാണിതു വിക്കിയില്‍ നിന്നു നീക്കിയത്. ഈ വിഷയത്തെ കുറിച്ച് നീക്കാന്‍ തീരുമാനമടുത്തവര്ക്ക് എന്തറിയാം?
ഇക്കണക്കിനു പോയാല്‍ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് ആരെങ്കിലും വിക്കിയില്‍ പോസ്റ്റ് ചെയ്താല്‍ ഇതേത് നമ്പ്യാര്‍.. ഇയാളെ കുറിച്ച് കേട്ടിട്ടു പോലുമില്ലല്ലോ എന്നു പറഞ്ഞ് അഡ്മിനിസ്റ്റ്റേറ്റര്‍ മാര്‍ അതു ദൂരെകളയും. സിക്സ്തും ഗുസ്തിയും പിന്നെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വിവരവും മാത്രമുള്ളവരെ ത്യാജ്യഗ്രാഹ്യ വിവേചന ശേഷി വേണ്ട ഉത്തരവാദിത്തമുള്ള ജോലിക്കായി നിയോഗിക്കരുതെന്നു വിക്കിപീഡിയ മനസ്സിലാക്കേണ്ടതായിരുന്നു
കമ്പ്യൂട്ടറില്‍ മലയാളമെത്തിച്ച ആദ്യത്തെ വ്യക്തി - 1986 ല്‍ എന്ന രീതിയില്‍ ചന്ദ്രകുമാറിനെ കുറിച്ച് ഉള്ളതായിരുന്നു ഫാര്‍മറുടെ രണ്ടാമത്തെ ലേഖനം. കമ്പൂട്ടറിനെ കുറിച്ചും ഇന്റര്‍നെറ്റിനെ കുറിച്ചും കേരളം അറിഞ്ഞു തുടങ്ങും മുമ്പ് ചന്ദ്രകുമാറും സുഹൃത്തും കൂടി നടത്തിയ പരിശ്രമം ഒരിക്കലും മായ്ച്ചു കളയാനാവാത്ത ചരിത്രമാണ്. അതിനെ നിസ്സാരമായി കാണാനാവില്ല.
ഇതും അവിടെ ഇപ്പോഴില്ല. എന്നാല്‍ അതില്‍ നടന്ന ചര്‍ച്ച ഇപ്പോഴും കാണാവുന്നതാണ്. നീക്കാനുള്ള കാരണങ്ങള്‍ എന്താണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതിനെ പറ്റി കേരളാഫാര്‍മര്‍ അദ്ദേഹത്തിന്റെ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ രണ്ട് ലേഖനങ്ങളും അവക്ക് വായനക്കാരില്‍ നിന്നും കിട്ടിയ കമന്റുകളും വായിച്ചാല്‍ കാര്യങ്ങളുടെ ഏകദേശരൂപം പിടികിട്ടും. കേരളാഫാര്‍മര്‍ഓണ്‍ലൈന്‍ ഡോട്ട് കോം/വിക്കിബുക്സ്/ലാംഗ്/എംഎല് കേരളാഫാര്‍മര്‍ഓണ്‍ലൈന്‍ ഡോട്ട് കോം/ഗെറ്റ്-ഔട്ട്-ഫ്രം-എംഎല്-/വിക്കിബുക്സ്/ലാംഗ്/എംഎല്