Last Modified ശനി, 27 ഫെബ്രുവരി 2016 (16:09 IST)
സംവിധായകന്‍
രാജേഷ് പിള്ള അന്തരിച്ചു.
വേട്ട എന്ന തന്‍റെ സിനിമ റിലീസായി മണിക്കൂറുകള്‍ക്കകമാണ് രാജേഷ് പിള്ള മരണത്തിന് കീഴടങ്ങിയത്. ഒരു അഭിനേതാവിന്‍റെ ഭാഗ്യമായിരുന്നു രാജേഷ് പിള്ളയെന്ന് വേട്ടയില്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്ത് അനുസ്മരിച്ചു.
ഇന്ദ്രജിത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
നന്‍മയുള്ള ഒരു ഹൃദയത്തിനുടമയായിരുന്നു രാജേഷ് പിള്ള. കഴിഞ്ഞ കുറേ മാസങ്ങളായി വാക്കുകള്‍ക്കതീതമായ ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. സിനിമ, യാത്രകള്‍, ബൈക്ക്... ഇങ്ങനെ പരിധികളില്ലാതെ എല്ലാത്തിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. ഒരു ചെറിയ കുട്ടിയുടെ മനസായിരുന്നു അദ്ദേഹത്തിനെന്ന് ഞാന്‍ ഓര്‍ക്കുന്നു... ഓരോ തവണ തമ്മില്‍ കണ്ടുമുട്ടുമ്പോഴും, ചെറിയ ചെറിയ തമാശകളില്‍ ഞങ്ങള്‍ ഏറെ ചിരിച്ചിരുന്നു...
ഒരു അഭിനേതാവിന്‍റെ ഭാഗ്യമായിരുന്നു എന്നും രാജേഷ് പിള്ള. തന്‍റെ കഥാപാത്രങ്ങളെപ്പറ്റി വളരെ വിശദമായ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. താന്‍ മനസില്‍ കണ്ടത് ലഭിക്കാതെ തൃപ്തി ലഭിക്കുകയുമില്ലായിരുന്നു. വേട്ടയില്‍ ഒരു നടനും സംവിധായകനുമായുള്ള ഞങ്ങളുടെ പൊരുത്തം സമാനതകളില്ലാത്തതായിരുന്നു. ആ അര്‍ത്ഥത്തില്‍ സൈലക്സ് ഏബ്രഹാം എന്ന കഥാപാത്രം എനിക്ക് വളരെ സ്പെഷ്യലാണ്.
രാജേഷ് പിള്ളയ്ക്ക് സുഖമില്ലാതായിട്ട് കുറച്ചുമാസങ്ങളായി. ദിവസങ്ങള്‍ക്ക് മുമ്പ് അത് വളരെ ഗുരുതരമായി. ഇന്ന് ഒരു നല്ല സിനിമ നമുക്ക് സമ്മാനിച്ചിട്ട് അദ്ദേഹം വിടപറഞ്ഞിരിക്കുന്നു...
എന്‍റെ ഓര്‍മ്മയില്‍ എന്നുമുണ്ടായിരിക്കും നിങ്ങള്‍ പ്രിയ സുഹൃത്തേ. ഞാന്‍ നിങ്ങളെ മിസ് ചെയ്യും. ആത്മാവിന് നിത്യശാന്തി നേരുന്നു. താങ്കളുടെ കുടുംബത്തിനായി പ്രാര്‍ത്ഥിക്കുന്നു.