കാലാവസ്ഥാ മാറ്റം ആഗോള തപനമാണ് ഭൂഗോളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. കല്‍ക്കരി തുടങ്ങിയവ കത്തിക്കുന്നതും വ്യവസായിക കാര്‍ഷിക വത്കരണവും വന നശീകരണവും വഴി ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ പുറംതള്ളുകയും ഇത് കാലാവസ്ഥാ സന്തുലനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
മനുഷ്യന്‍ കാരണമുണ്ടാവുന്ന മലിനീകരണം ഭൂഗോളത്തെ കാര്‍ബണ്‍ ആവൃതമായി മാറ്റുകയും അതിന്‍റെ പരിസ്ഥിതി ഘടന ചരമ ദശയിലാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇത് തുടരുകയാണെങ്കില്‍ കാലാവസ്ഥ തിരിച്ചു പിടിക്കാന്‍ ആവാത്ത വിധം നഷ്ടപ്പെടുകയും എണ്ണമറ്റ ജീവജാലങ്ങള്‍ക്ക് വംശനാശം ഉണ്ടാവുകയും ചെയ്യും.
കോര്‍പ്പറേറ്റുകള്‍ ചെയ്യുന്ന പരിസ്ഥിതിയുടെ ഗുണമേന്‍മ ഇല്ലാതാക്കല്‍ അടിസ്ഥാനപരമായി മനുഷ്യാവകാശങ്ങളുടെ ലംഘനമാണത്. ഭൂമിയിലെ മികച്ച പരിസ്ഥിതി കേന്ദ്രങ്ങളില്‍ ജീവിക്കുന്ന ലോകത്തിലെ ആദിമ വര്‍ഗ്ഗക്കാരില്‍ പാവപ്പെട്ടവരും ഇതുമൂലം കഷ്ടപ്പെടും.
വൈദ്യുതി ഉപഭോഗമാണ് പാശ്ചാത്യനാടുകളിലെ ഹരിതഗൃഹവാതക മലിനീകരണത്തിന്‍റെ ഉത്തരവാദി.വാഹന ഗതാഗതമാണ് മറ്റൊരു വില്ലന്‍. കല്‍ക്കരിയാണ് ഏറ്റവും വൃത്തികെട്ട ഊര്‍ജ്ജസ്രോതസ്സ്. എങ്കിലും ഇവ രണ്ടും പരിഷ്കൃത ലോകത്തിന് ഊര്‍ജ്ജാവശ്യത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തവ ആയിക്കഴിഞ്ഞു.
കല്‍ക്കരിയില്‍ നിന്ന് മോചനം നേടി പ്രകൃതിദത്തമായ സൂര്യതാപത്തില്‍ നിന്നും കാറ്റില്‍ നിന്നും വെള്ളത്തില്‍ നിന്നും ഊര്‍ജ്ജമുണ്ടാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചേ മതിയാവൂ. എങ്കിലേ കാടുകള്‍ക്ക് അവയുടെ സ്വാഭാവിക ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനാവൂ.