മരിക്കാത്ത ഓര്‍മ്മകളില്‍ മൊറാര്‍ജി

morarji desai
WDWD
1957 -63ല്‍ കേന്ദ്രമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി 67-69ല്‍ ധനകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു. ഭരണപരിഷ്ക്കാര ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്ത് ജയിലിലയ്ക്കപ്പെട്ട മൊറാര്‍ജി ജനതാപാര്‍ട്ടി രൂപീകരിച്ചതോടെ അതിന്‍റെ നേതാവായി.

1977ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി ഭൂരിപക്ഷം നേടിയതിനെത്തുടര്‍ന്ന് 1977 മാര്‍ച്ച് 24ന് മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായി. ജനതാപാര്‍ട്ടിയിലെ ഭിന്നിപ്പിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവച്ചു.

കര്‍ണാടക സര്‍വ്വകലാശാലയും, ഉത്കല്‍ സര്‍വ്വകലാശാലയും ഓണററി ഡോക്ടറേറ്റ് നല്‍കി മൊറാര്‍ജിയെ ബഹുമാനിച്ചു. ഗുജറാത്തിന്‍റെ വിശ്വവിദ്യാ പീഠത്തിന്‍റെ ചാന്‍സലറായിരുന്നു.

ഗുജറാത്തിലെ ഹിന്ദുസ്ഥാനി പ്രചാര്‍സഭ, രാജഗിര്‍ ബുദ്ധവിഹാര സമിതി, ലോക ഭാരതി ഗ്രാമീണ സര്‍വ്വകലാശാല, ഭാരതീയ ആദിമജാതി സേവാസംഘം തുടങ്ങിയവയുടെ അധ്യക്ഷനായിരുന്നു. ആത്മകഥയടക്കം മൂന്ന് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

1996 ഏപ്രില്‍ 10ന് മൊറാര്‍ജി ദേശായ് അന്തരിച്ചു.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :