മരണം പ്രവചിക്കുന്ന പൂച്ച

oscar cat
FILEPRO
ഡോക്‍ടര്‍മാര്‍ ചെയ്യുന്നതുപോലെ ഓസ്കാര്‍ പതിവായി റൌണ്ട്സ് എടുക്കാറുണ്ടെന്നും അതിനു ശേഷം അവന്‍ ആരുടെ അടുത്തെങ്കിലും ചെന്നിരുന്നാല്‍ ആ രോഗി മണിക്കൂറുകള്‍ക്കകം മരിക്കാറുണ്ടെന്നും അവര്‍ നിരീക്ഷിച്ചു.

ബ്രൌണ്‍ യൂണിവേഴ്സിറ്റിയിലെ ഡോക്‍ടര്‍ ജോവാന്‍ റ്റെനോ ഒരു അനുഭവം വിവരിക്കുന്നു, ആശുപത്രിയിലെ ഒരു സ്ത്രീ അത്യാസന്ന നിലയില്‍ കിടക്കുകയാണ്. ഒന്നും കഴിക്കുന്നില്ല, ശ്വാസം നേര്‍ത്തുവരുന്നു. കൈകാലുകള്‍ വിറങ്ങലിച്ചു. മരണം അടുത്തെത്തി എന്നുറപ്പാണ്. പക്ഷെ, ഓസ്കാര്‍ ഈ സ്ത്രീയുടെ അടുത്ത് വന്നിരിക്കുന്നതേയില്ല.

മരണം ഡോക്‍ടര്‍മാര്‍ ഉറപ്പാക്കി. പക്ഷെ, പൂച്ച അതൊന്നും ഗൌനിക്കാതെ നടക്കുകയാണ്. പൂച്ചയ്ക്ക് തെറ്റി എന്ന് ഡോക്‍ടര്‍മാര്‍ ഉറപ്പിച്ചു. എന്നാല്‍ തെറ്റിയത് ഡോക്‍ടര്‍മാര്‍ക്കായിരുന്നു. ഈ സ്ത്രീ ഉടനെയൊന്നും മരിച്ചില്ല. പത്ത് മണിക്കൂറിനു ശേഷം പൂച്ച അവരുടെ കട്ടിലിനു താഴെ വന്നിരുന്നു. അധികം വൈകാതെ അവര്‍ മരിക്കുകയും ചെയ്തു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :