രാധാകൃഷ്ണന്‍റെ 120 മത് ജയന്തി ഇന്ന് ഡോ എസ് രാധാകൃഷ്ണന്‍റെ 120 മത് ജയന്തി
WEBDUNIA|
വിശ്വ പൗരന്‍
ഇന്ത്യന്‍ തത്വചിന്തയെ പാശ്ചാത്യ ഐഡിയലിസ്റ്റിക് തത്വചിന്തര്‍ക്കു പരിചയപ്പെടുത്തുകയും മനസ്സിലാക്കി ക്കൊടുക്കുകയും അങ്ങനെ ഇന്ത്യന്‍ ദര്‍ശനങ്ങളൂടെ മഹിമ ഉദ് ഘോഷിക്കുകയും ചെയ്തു എന്നതാണ് രാധാകൃഷ്ണന്‍റെ ഏറ്റവും മികച്ച സംഭാവന. ദി ഹിന്ദു വ്യൂ ഓഫ് ലൈഫ്, ഇന്ത്യന്‍ ഫിലോസഫി എന്നിവയാണ് പ്രധാന കൃതികള്‍ .
വസുധൈവ കുടുംബകം - ലോകം ഒരു കുടുംബം - എന്നതായിരുന്നു രാധാകൃഷ്ണന്‍റെ കാഴ്ചപ്പാട്. വിദ്യാഭ്യാസം തൊഴിലോ പദവിയൊ നേടാനുള്ളതല്ല തന്നിലെ ആത്മീയതയെ തിരിച്ചറിയാനുള്ളതാണ് എന്നദ്ദേഹം ഒര്‍മ്മിപ്പിച്ചു.
അവനവന്‍റെ ഉള്ളിലെ ദൈവത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപാധിയാണ് മതം. യഥാര്‍ഥ ആത്മീയത മതങ്ങള്‍ക്കപ്പുറത്താണ്.സ്വതന്ത്ര സമൂഹമെന്ന സങ്കല്പത്തിന്‍റെ ഇരു വശങ്ങളാണ് ആത്മീയതയും സാമൂഹിക സൗഹാര്‍ദ്ദവും എന്നദ്ദേഹം പറഞ്ഞു.
ഡോ രാധാകൃഷ്ണനെ പോലെ ഒരാള്‍ ഇന്ത്യയേപ്പോളൊരു മഹത്തായ രാജത്തുഇന്‍റെ രാഷ്ട്രപതി ആവുമ്പോള്‍ ആദരിക്കപ്പെടുന്നത് തത്വശാസ്ത്രം കൂടിയാണ് എന്ന് 1962ല്‍ അദ്ദേഃഅം രാഷ്ട്രപതിയായപ്പോള്‍ വിഖ്യാത തത്ത്വ ചിന്തകനായ ബര്‍ട്രാണ്ട് റസ്സല്‍ പറഞ്ഞു.