ഫോണില്‍ രാത്രി ‘ബന്ധപ്പെടാ’റുണ്ട്!

WEBDUNIA|
PRO
PRO
ഈയടുത്ത് വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഒരു സ്ത്രീയുടെ കാള്‍ ലിസ്റ്റ് പരിശോധിച്ച് അതിലുള്ള നമ്പറിലേക്ക് വിളിച്ച് സ്റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് എത്തിയവരെ കണ്ട് പോലീസുകാര്‍ ഞെട്ടി. നാട്ടിലെ ഓട്ടോ റിക്ഷക്കാരും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമൊക്കെയാണ് സ്റ്റേഷനിലെത്തിയെത്! വിശദമായ ചോദ്യം ചെയ്യലില്‍ ഈ ഒന്‍‌പതാം ക്ലാസുകാരന്‍ പറഞ്ഞത് താന്‍ ‘ആ സ്ത്രീയുമായി എന്നും രാത്രി ഫോണില്‍ ബന്ധപ്പെടുക’ പതിവുണ്ടെന്നാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ വരിക്കാരുള്ളത് കേരളത്തിലാണ്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോഗിക്കുന്നത് മലപ്പുറം ജില്ലയിലും. നമ്മുടെ യുവാക്കള്‍ മൊബൈലിന്റെ അടിമകളായി മാറിക്കഴിഞ്ഞോ? നമ്മുടെ കൊച്ചുകേരളത്തിലെ യുവതലമുറക്ക് പോലും കൂടെക്കിടക്കാന്‍ ഒരു മൊബൈലും വേണമെന്ന് നിര്‍ബന്ധം ആയിക്കഴിഞ്ഞു. ആദ്യമൊക്കെ ആളുകള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് കാരണമായി പറഞ്ഞിരുന്നത് തങ്ങളെ മറ്റുള്ളവര്‍ക്ക് വിളിക്കാനാണെന്നാ‍യിരുന്നു. എന്നാലിപ്പോള്‍ തങ്ങള്‍ക്ക് വിളിക്കാനും കൂടിയുള്ളതാണെന്ന് ഉറപ്പാക്കിക്കഴിഞ്ഞു മൊബൈല്‍ സേവനദാതാക്കള്‍.

രാത്രി വിളികള്‍ സൌജന്യമായും കുറഞ്ഞ നിരക്കിലും നല്‍കി പ്രണയവും രതിയുമൊക്കെ ഫോണിലൂടെ സാധ്യമാക്കാനുള്ള എല്ലാ വിധ സൌകര്യങ്ങളും ഇവര്‍ ഉപയോക്താക്കള്‍ക്ക് നല്‍കി. മാത്രമല്ല മറ്റൊരു സംസ്കാരത്തിന്റെ തുടക്കം കുറിക്കലുമായിരുന്നു അത്. ഒരിക്കലും പരസ്പരം കണ്ടിട്ടില്ലാത്ത യുവതീ യുവാക്കള്‍ ഫോണിലൂടെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നത് ഇന്നൊരു പുതിയ വാര്‍ത്തയല്ല. കഠിനമായ വേനല്‍ ചൂടിലും ഉറക്കമില്ലാതെ അലഞ്ഞു തിരിയുന്ന ഒരു 'ബൊഹീമിയന്‍' തലമുറയെ വളര്‍ത്തിയെടുക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

മൊബൈല്‍ നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു എന്നൊക്കെ പറയാറുണ്ടെങ്കിലും അതിത്രത്തോളം എത്തിയോ എന്നൊക്കെ അതിശയിക്കണ്ട കാലഘട്ടം വന്നുകഴിഞ്ഞിരിക്കുന്നു. മൊബൈല്‍ സാധ്യമാക്കുന്നത് നമുക്ക് മറ്റൊരു ലോകമാണ്, നമ്മുടെ കൂടെ എപ്പോഴും ഒരാളെ കൊണ്ടു നടക്കുന്ന അവസ്ഥ!

നമ്മുടെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും യുവാക്കളും യുവതികളും തങ്ങളുടെ അടക്കിപ്പിടിച്ച ലൈംഗിക ദാഹം അകറ്റുന്നതിന് കണ്ടെത്തുന്ന പുതിയ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മൊബൈല്‍ തന്നെ. നേരില്‍ അനുഭവിക്കാനാവാത്ത എല്ലാ സുഖങ്ങളും അവര്‍ പങ്കുവെക്കുന്നു, ഓരോ തവണ സെക്സിലേര്‍പ്പെടുമ്പോഴും നവ്യമായ അനുഭൂതി ലഭ്യമാക്കാന്‍ തങ്ങളെ മൊബൈല്‍ കമ്പനികള്‍ ബില്ലിംഗ് സെക്കന്റ് പള്‍സിലാക്കിയോ അല്ലെങ്കില്‍ രാത്രി സൌജന്യം നല്‍കിക്കൊണ്ടോ സാധ്യമാക്കുന്നു. അതിനായി അവര്‍ മത്സരിക്കുന്നു.

സ്വയംഭോഗം ചെയ്യുന്നതിനേക്കാള്‍ നിര്‍വൃതിയാണ് ഇതിലൂടെ തങ്ങള്‍ നേടുന്നതെന്ന് കോഴിക്കോട്ടെ ഒരു പ്രമുഖ കോളജിലെ ബികോം വിദ്യാ‍ര്‍ഥി സമ്മതിക്കുന്നു. ശ്ലീലവും അശ്ലീലവും നിര്‍ഗളം ഒഴുകുന്ന സംഭാഷണത്തിനൊടുവില്‍ രതിമൂര്‍ച്ചയുടെ വിവിധ പരിണാമങ്ങളിലേക്ക് എത്തുന്ന അവസ്ഥാ വിശേഷം പങ്കുവെക്കാനേ കഴിയില്ലെന്ന് മറ്റൊരുത്തന്‍. ആഗോളവത്കരണാനന്തര കാലത്തെ പ്രണയവും രതിയും നമ്മുടെ യുവതലമുറയില്‍ ഇടപെടുന്നത് ഇങ്ങിനെയൊക്കെയാണ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :