അണ്ണാഹസാരെയും പി സി ജോര്‍ജ്ജും നാട്ടുകാര്‍ക്ക് വേണ്ടിയാണ് ശബ്ദമുയര്‍ത്തിയത്. പക്ഷേ രീതികള്‍ തമ്മില്‍ പുലബന്ധം പോലുമില്ല എന്ന് മാത്രമല്ല പി സിയുടെ രീതി പിന്തുടരുന്നത് സമൂഹത്തില്‍ അപകടകരമായ ഒരു മേല്‍ക്കോയ്മ സൃഷ്ടിക്കുകയും ചെയ്യും. അതായത്, കൈയ്യൂക്ക് ഉള്ളവനേ കാര്യം സാധിക്കൂ എന്ന അവസ്ഥ. കള്ളുകുടിച്ച് കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥരെ ശക്തമായ നടപടികള്‍ക്ക് വിധേയരാക്കുകയായിരുന്നു “ശക്ത”നായ പി സി ചെയ്യേണ്ടിയിരുന്നത്.