വെള്ളത്തിന്‍റെയും വായുവിന്‍റെയും പരിശുദ്ധിയും ലഭ്യതയും നിലനിര്‍ത്തുന്നതിനും വനങ്ങള്‍ പ്രയോജനപ്പെടുന്നു. ദിനംപ്രതി 7500 ഏക്കറോളം കാട് നശിക്കപ്പെടുന്നതായി ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒട്ടേറെ ജീവജാലങ്ങള്‍ക്ക് ഇതുമൂലം വംശനാശം സംഭവിക്കുന്നു.
ഭൂമിയില്‍ ലഭ്യമായ ജലത്തിന്‍റെ 97 ശതമാനവും ഉപ്പുവെള്ളമാണെന്നരിക്കെ കുടിവെള്ളത്തിന്‍റെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്‍റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യര്‍ മലിനജലം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.
ജലമലിനീകരണം, ഖരമാലിന്യത്തിന്‍റെ നിര്‍മ്മാര്‍ജ്ജന പ്രശ്നങ്ങള്‍, മണ്ണിടിച്ചില്‍, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരള്‍ച്ച, പുഴമണ്ണ് ഖനനം, വ്യവസായവല്‍ക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം, വര്‍ണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.