അച്ഛന് - മോത്തിലാല്‍ നെഹ്റു അമ്മ - സ്വരൂപ റാണി ഭാര്യ - കമലാ നെഹ്റു സഹോദരിമാര്‍ - വിജയലക്സ്മി പണ്ഡിറ്റ്, കൃഷ്ണാ ഹഠിസിങ് പുത്രി - ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ചെറുമക്കള്‍ - രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി
ഗൃഹവിദ്യാഭ്യാസത്തിനുശേഷം ഇംഗ്ളണ്ടിലെ ഹാരോസ്കൂള്‍, കേംബ്രിജിലെ ട്രിനിറ്റികോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.എ. പാസായി.ലണ്ടനിലെ ഇന്നര്ടെമ്പിളില് നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.
1916 - കമലാകൗളിനെ വിവാഹം കഴിച്ചു 1916 - ലക്നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി 1917 - ഇന്ദിര ജനിച്ചു 1918 അലഹബാദ് ഹോം റൂള്‍ ലീഗ് സെക്രട്ടറിയായി 1921 ജയില്‍വാസം (1921 മുതല്‍ 45 വരെ ആറുതവണ ജയില്‍ശിക്ഷ അനുഭവിച്ചു) 1922-23 - വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് അറസ്റ്റ് വരിച്ചു. 1923 - അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, അലഹാബാദ് മുനിസിപ്പല്‍ ചെയര്മാന് 1927 - മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനം (ബ്രസല്‍സ്) കോണ്‍ഗ്രസ് പ്രതിനിധിയായി. 1928 സൈമണ്‍ കമ്മീഷന് ബഹിഷ്കരണത്തില്‍ പങ്കെടുത്തു. 1929 കോണ്‍ഗ്രസ് പ്രസിഡന്റായി, ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷന്‍( 1954 വരെ നാലുതവണ പ്രസിഡന്റായിരുന്നു) 1933 - ബീഹാര്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു 1934 - സിവില്‍നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു, "ഗ്ളിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി' പ്രസിദ്ധീകരിച്ചു. 1935 - യൂറോപ്പില്‍ ഭാര്യയുടെ ചികിത്സാര്‍ത്ഥം പോയി. 1936 - കമലാ നെഹ്റു അന്തരിച്ചു. 1936 - ആത്മകഥ പ്രസിദ്ധപ്പെടുത്തി (1934-35 കാലയളവില്‍ ജയിലില്‍ വച്ചായിരുന്നു രചന) 1937 - സാമ്പത്തികാസൂത്രണത്തിന് ദേശീയ ആസൂത്രണകമ്മിറ്റി രൂപവല്‍ക്കരിച്ചു. 1938 - നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥാപിച്ചു. 1939 - ആഭ്യന്തരയുദ്ധ സമയത്ത് സ്പെയിന് സന്ദര്‍ശിച്ചു, അഖിലേന്ത്യാ നാട്ടു രാജ്യ പ്രജാസമ്മേളന പ്രസിഡന്റ്, ചൈന സന്ദര്‍ശിച്ചു 1942 - ക്രിപ്സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച 1944 - "ഇന്ത്യയെ കണ്ടെത്തല്‍' രചന 1946 - ഐ.എന്‍.എ. നേതാക്കളുടെ കേസുവിചാരണയില്‍ അവര്‍ക്കായി വാദിച്ചു, ഇടക്കാല സക്കാരിന്റെ ഉപാധ്യക്ഷന്‍. 1947- ഡല്‍ഹിയില്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടി, സ്വാതന്ത്ര്യ പ്രാപ്തിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി, 1947-- -മരണംവരെ പ്രധാനമന്ത്രിപദവും വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു. 1948 - കോമണ്‍വെല്‍ത്ത് പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിലും ഐക്യരാഷ്ട്ര ജനറല്‍ അസംബ്ളിയിലും പങ്കെടുത്തു. 1953-55 - അമേരിക്ക, കാനഡ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1953 - എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്തു. 1954 - ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ (1954) പ്രധാനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു. 1955 - ഭാരതരത്നം 1964 മെയ് 27 - മരണം