1999 ല്‍ രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ ലഭിച്ചു.സംഗീതം തൊഴിലായി സ്വീകരിച്ച് ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ സംഗീത വാസനയുള്ള പല വിദ്യാര്‍ത്ഥികളെയും വാര്‍ത്തെടുക്കാന്‍ സഹായിച്ച "നിസരി' സംഗീത സ്കൂളിന്‍റെ സ്ഥാപകനുമാണ് യേശുദാസ്.
കവിയുടെ വരികള്‍ക്ക് ആവശ്യമായ ഭാവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും അതിലെ രാഗനിഷ്ഠകളോട് പരിപൂര്‍ണ്ണമായി നീതിപുലര്‍ത്തിക്കൊണ്ടും പുതിയ ഒരു സൃഷ്ടിയാണ് യേശുദാസ് സംഗീത സംവിധായകര്‍ക്ക് നല്‍കുന്നത്.
മൂന്നു സ്ഥായികളാലും ഒരേ മികവോടെ പാടാന്‍ കഴിയുന്ന അപൂര്‍വ ഗായകരിലൊരാളാണ് യേശുദാസ്.
കര്‍ണ്ണാടക - ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏതു രാഗവും അനായാസമായി പാടിഫലിപ്പിക്കാനും ഇദ്ദേഹത്തിനു കഴിയും. കന്നഡയിലും തമിഴിലും ഇംഗ്ളീഷിലും ഹിന്ദിയിലും ഒരേ മികവോടെ പാടാന്‍ കഴിയുന്നുവെന്നത് യേശുദാസ് എന്ന ഗായകന്‍റെ മികവിനെയാണ് കാണിക്കുന്നത്.
സംഗീതഗാനാലാപത്തിനോടൊപ്പം അനേകം ഭക്തി ഗാനങ്ങളും യേശുദാസ് പാടിയിട്ടുണ്ട്. യേശുദാസിന്‍റെ "കേരളം കേരളം.....', "സരസ്വതീയാമം കഴിഞ്ഞൂ...', "ആറാട്ടിനാനകള്‍ എഴുന്നള്ളീ..', "പുലയനാര്‍ മണിയമ്മ....', "ഉത്തരാസ്വയംവരം...' തുടങ്ങി അനേകം ഗാനങ്ങള്‍ മലയാളിയുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്നവയാണ്.