കൌമാരം കാമത്തിലേക്ക് തിരിയുമ്പോള്‍

ഇസഹാഖ്

Girls
PRO
PRO
ദുരന്തങ്ങളും ആത്മഹത്യകളും പെരുകി. പലരും ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടു. നിരവധി പെണ്‍കുട്ടികള്‍ ജീവനൊടുക്കി. മറ്റുചിലര്‍ പെണ്‍വാണിഭക്കാരുടെ വലയില്‍ അകപ്പെട്ടു. ഭൂരിഭാഗം പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളിലും അനാവശ്യമായ നൂറായിരം നമ്പറുകള്‍ ഉണ്ടാകും. മിക്കതും ചതിക്കുഴികളുടെ നമ്പറുകള്‍.

സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് 2005ല്‍ കുട്ടികള്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. ബാലപീഡനത്തെ കുറിച്ചാണ് സര്‍വെ നടത്തിയത്. കേരളത്തിലെ ഒരു ലക്ഷത്തോളം കുട്ടികള്‍ പങ്കെടുത്ത സര്‍വേയില്‍ ഇരുപതിനായിരത്തോളം കുട്ടികള്‍ ലൈംഗിക പീഡനമേറ്റ കാര്യം തുറന്നു പറഞ്ഞു. എട്ടിനും 18-നും മധ്യേ പ്രായമുള്ളവര്‍ക്ക് 30 ചോദ്യങ്ങള്‍ നല്‍കി അവയുടെ ഉത്തരം എഴുതി വാങ്ങുകയായിരുന്നു. 21 ശതമാനം പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതായി ഉത്തരം നല്‍കിയത്.

വിദ്യ നുകര്‍ന്നു നല്‍കുന്ന ഗുരുക്കന്മാര്‍ തന്നെ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ധാരാളമുണ്ടെന്നത് വസ്തുതയാണ്. പഠനയാത്രാ, വിനോദയാത്രാ വേളകളിലാണ് ഇവയിലേറെയും. ഇതെല്ലാം പുറത്തുപറയാന്‍ ധൈര്യപ്പെടുന്നത് ചെറിയൊരു ശതമാനം മാത്രമാണ്.

വിവാഹം കഴിക്കാമെന്ന് ആരെങ്കിലും പറയുന്നത് വിശ്വസിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ അവരവരുടെ ശരീരം കാത്തുകൊള്ളണമെന്ന മുന്നറിയിപ്പ് അടുത്തിടെ ഡല്‍ഹി ജില്ലാ കോടതി നല്‍കിയിരുന്നു. വിവാഹം വാക്കു കൊടുത്ത് നാല് വര്‍ഷമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അയല്‍വാസിക്കെതിരെ കോടതിമുമ്പാകെ വന്ന ഒരു കേസിലാണ് അഡീഷനല്‍ സെഷന്‍‌സ് ജഡ്ജി അരുണ്‍കുമാര്‍ ആര്യ ഈ നിരീക്ഷണം നടത്തിയത്. വിശാലമായ സന്ദേശമുള്‍ക്കൊള്ളുന്ന, സ്ത്രീപീഡനങ്ങള്‍ കേട്ടുമടുത്ത് നിരാശപൂണ്ട ഒരു മനസ്സിന്റെ ആത്മഗതമാണ് ഈ വെളിപ്പെടുത്തല്‍. ഏത് നിമിഷത്തിലും പീഡനഭീഷണിയിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ എന്നതിന് ഇക്കാലത്ത് ഒരുദാഹരണവും നിരത്തേണ്ടതില്ല.

ശരീരം കാത്തുകൊള്ളാന്‍ പെണ്‍കുട്ടികളോടുള്ള ഡല്‍ഹി കോടതി ഉത്തരവ് കേരളത്തിലെ പെണ്‍കുട്ടികളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതിനെല്ലാം കാരണക്കാര്‍ പുരുഷന്മാര്‍ മാത്രമല്ല. അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സ്ത്രീകളെയും കുറ്റം പറയ്യേണ്ടിയിരിക്കുന്നു. ആണുങ്ങള്‍ മാത്രമല്ല, മാധ്യമങ്ങളും യന്ത്രങ്ങളും സ്ത്രീകള്‍ തന്നെയും പെണ്‍കുട്ടികളെ വേട്ടയാടുന്നു. തൊട്ടില്‍ തൊട്ട് കാമ്പസുകള്‍ വരെ, ഇടവഴികള്‍ മുതല്‍ ക്ലാസ് റൂമുകള്‍ വരെ ഒളികാമറകളിലൂടെയാണ് പെണ്‍കുട്ടികള്‍ കടന്നുപോകുന്നത്.

നമ്മുടെ പെണ്‍‌കുട്ടികളുടെ രഹസ്യ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍, നെറ്റ് വഴി നാട്ടില്‍ ഒഴുകിനടക്കുകയാണ്. ഇന്റര്‍നെറ്റ് കഫെകള്‍, പാര്‍ക്കുകള്‍, കല്യാണ വീടുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഹോട്ടലുകള്‍... എവിടെയാണ് ഒളികാമറ ഉള്ളതെന്ന് ഒരാള്‍ക്കും നിശ്ചയമില്ല.

നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 2004 മുതല്‍ 2008 വരെയുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കകം സംസ്ഥാനത്ത് 36,600 ല്‍ അധികം സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇരുന്നൂറോളം ബലാത്സംഗ കേസുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തത്.

WEBDUNIA|
അതെ, നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍, സഹോദരിമാര്‍ ചീത്തയായിക്കൊണ്ടിരിക്കുകയാണ്. അല്ല, അവരെ ആരോക്കെയോ ചീത്തയാക്കിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക ലോകവും പുത്തന്‍ പണത്തിന്റെ പ്രളയവും അവരെ കൂടുതല്‍ ചീത്തയാക്കി. വൃത്തികെട്ട വിഷ്വല്‍ സംസ്കാരത്തിലാണ് കുട്ടികള്‍ വളരുന്നത്. അവര്‍ കാണുന്നതും കേള്‍ക്കുന്നതും ചീത്ത മാത്രമാണ്. ഇതില്‍ നിന്നെല്ലാം അവരെ സംരക്ഷിക്കേണ്ടിയിരുന്നു. നമ്മുടെ സംസാരവും അഭിമാനവും തിരിച്ചെടുക്കേണ്ടിയിരിക്കുന്നു. കുഞ്ഞന്‍ കുട്ടികള്‍ ആസ്വദിക്കുന്നവരാണെന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടട്ടെ, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സദ്ചിന്തകള്‍ വളരട്ടെ....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :