കേരളം 2013

PRO
PRO
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത സമരങ്ങള്‍ ഒന്നൊന്നായി പാതിവഴിയില്‍ അവസാനിച്ചു. രാപ്പകല്‍ സമരം, സെക്രട്ടേറിയറ്റ് ഉപരോധം, ക്ലിഫ് ഹൌസ് ഉപരോധം, കരിങ്കൊടി കാട്ടല്‍ എന്നിങ്ങനെ മുഖ്യമന്ത്രിയ്ക്കെതിരെ ആറ് മാസക്കാലമായി തുടര്‍ന്നുവന്ന എല്ലാ സമരപരിപാടികളും എല്‍ഡിഎഫ് അവസാനിപ്പിക്കുകയായിരുന്നു.

വന്‍ സന്നാഹങ്ങളോടെ തുടങ്ങിയ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധ സമരം പാതിവഴിയില്‍ അവസാനിപ്പിച്ചു. അരലക്ഷം പ്രവര്‍ത്തകരെ അണി‌നിരത്തിയ സമരം മുപ്പതുമണിക്കൂറുകള്‍ക്ക് ശേഷമാണ് അവസാനിച്ചത്. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണമാകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഉപരോധം അവസാനിച്ചത്.

കേരളം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ഈ സമരപരമ്പരകളെല്ലാം പാതിവഴിയില്‍ നിര്‍ത്തിയതിന്റെ പേരില്‍ എല്‍‌ഡി‌എഫ് വിമര്‍ശന വിധേയമായി. ക്ലിഫ്ഹൌസ് ഉപരോധത്തിനിടെ ബാരിക്കേഡുകള്‍ വഴിമുടക്കിയതിനേ തുടര്‍ന്ന് സന്ധ്യ എന്ന വീട്ടമ്മ ഇടതുനേതാക്കള്‍ക്കും പൊലീസിനും നേരേ തട്ടിക്കയറിയ സംഭവം ഏറെ മാധ്യമശ്രദ്ധ നേടി. അവരെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തി.

WEBDUNIA|
എല്‍ഡിഎഫ് കളിച്ചു, കയ്യടി നേടി !

അടുത്ത പേജില്‍- മുഖ്യനെ കല്ലുകൊണ്ട് നേരിട്ടപ്പോള്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :