കെ മുരളീധരനുവേണ്ടി ഉമ്മന്‍‌ചാണ്ടി, ചെന്നിത്തലയെ തളയ്ക്കാന്‍ പതിനെട്ടടവും; പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ വടം‌വലി!

പ്രതിപക്ഷനേതാവാകാന്‍ കെ മുരളീധരന്‍ !

K Muralidharan, Oommenchandy, Mani, Kunhalikkutty, Congress, VS, Pinarayi, കെ മുരളീധരന്‍, ഉമ്മന്‍‌ചാണ്ടി, മാണി, കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ്, വി എസ്, പിണറായി
തിരുവനന്തപുരം| ജോണ്‍ കെ ഏലിയാസ്| Last Modified വെള്ളി, 20 മെയ് 2016 (15:47 IST)
ഒരു ചെറിയ അസ്വാരസ്യത്തിനുപോലും ഇടകൊടുക്കാതെ സി പി എം മുഖ്യമന്ത്രിയെ തീരുമാനിച്ചു. ഏവരും കരുതിയതുപോലെതന്നെ, പിണറായി വിജയന്‍. എതിര്‍പ്പറിയിക്കാതെ വി എസും തീരുമാനത്തെ അംഗീകരിച്ചു. എന്നാല്‍ പൊട്ടിത്തെറി നടക്കുന്നത് അമ്പേ പരാജയപ്പെട്ട യു ഡി എഫ് ക്യാമ്പിലാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസില്‍. അവിടെ പ്രതിപക്ഷനേതാവ് ആരാവണം എന്നതിനെ ചൊല്ലി തര്‍ക്കം മുറുകുകയാണ്.

2004 മുതല്‍ സംസ്ഥാന കോണ്‍ഗ്രസില്‍ എതിരാളികളില്ലാത്ത നേതാവായി മാറിയ ഉമ്മന്‍‌ചാണ്ടിയെ പിടിച്ചുകെട്ടാനുള്ള അവസരമായാണ് ഐ ഗ്രൂപ്പ് ഈ തെരഞ്ഞെടുപ്പ് പരാജയത്തെ ഉപയോഗിക്കുന്നത്. തോല്‍‌വിയുടെ പ്രധാന ഉത്തരവാദി ഉമ്മന്‍‌ചാണ്ടിയാണെന്ന് ഐ ഗ്രൂപ്പ് പറയാതെ പറയുന്നു. ഇപ്പോല്‍ ജയിച്ചുവന്നിരിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങളില്‍ കൂടുതലും ഐ ഗ്രൂപ്പുകാരാണെന്നത് ഐ ഗ്രൂപ്പിന്‍റെ ശക്തി കൂട്ടുന്നു.

രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കുക എന്നതാണ് ഐ ഗ്രൂപ്പിന്‍റെ തന്ത്രം. താന്‍ പ്രതിപക്ഷനേതാവാകാനില്ലെന്ന് ഉമ്മന്‍‌ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു. സ്വാഭാവികമായും പ്രതിപക്ഷനേതൃസ്ഥാനം ചെന്നിത്തലയിലേക്ക് തന്നെ വരേണ്ടതാണ്. എന്നാല്‍ അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ ഉമ്മന്‍‌ചാണ്ടിയും കൂട്ടരും തയ്യാറല്ല. ചെന്നിത്തലയെ വെട്ടാന്‍ തന്നെ ഉമ്മന്‍‌ചാണ്ടി ക്യാമ്പ് ഉറച്ച തീരുമാനമെടുത്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ ഗ്രൂപ്പിനുള്ളില്‍ തന്നെ വിള്ളലുണ്ടാക്കുക എന്നതാണ് ഉമ്മന്‍‌ചാണ്ടിയുടെ തന്ത്രം. ഇതിനായി ഐ ഗ്രൂപ്പുകാരനായ കെ മുരളീധരനെ പ്രതിപക്ഷനേതാവാക്കാനാണ് ഉമ്മന്‍‌ചാണ്ടിയുടെ ശ്രമം. മുരളീധരനെ അനുകൂലിക്കുന്നവര്‍ ജയിച്ചുവന്ന ഐ ഗ്രൂപ്പുകാരില്‍ ഉണ്ട് എന്നതാണ് ഉമ്മന്‍‌ചാണ്ടിയെ സന്തോഷിപ്പിക്കുന്നത്. മുന്‍ കെ പി സി സി പ്രസിഡന്‍റും കോണ്‍‌ഗ്രസ് ആചാര്യന്‍ കെ കരുണാകരന്‍റെ മകനുമായ കെ മുരളീധരനാണ് പ്രതിപക്ഷനേതാവാകാന്‍ എന്തുകൊണ്ടും യോഗ്യനെന്നാണ് എ ഗ്രൂപ്പുകാര്‍ പറയുന്നത്. മാത്രമല്ല, വട്ടിയൂര്‍ക്കാവില്‍ ബി ജെ പിയുടെ വരവിനെ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞത് കെ മുരളീധരന്‍ ആയതുകൊണ്ടുമാത്രമാണെന്ന അഭിപ്രായവും എ ഗ്രൂപ്പിനുണ്ട്.

എ ഗ്രൂപ്പും ഉമ്മന്‍‌ചാണ്ടിയും ഈ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് സൂചന. ഇപ്പോഴത്തെ നേതൃത്വം, അതായത് ഉമ്മന്‍‌ചാണ്ടി - രമേശ് ചെന്നിത്തല - സുധീരന്‍ ത്രയത്തില്‍ ഹൈക്കമാന്‍ഡ് തൃപ്തരല്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ ഉന്നതിയിലേക്ക് നയിക്കുന്ന പുതിയ ഒരു നേതൃത്വം വരണമെന്ന് ഹൈക്കമാന്‍ഡും ആഗ്രഹിക്കുന്നു. ചെന്നിത്തലയുടെ തലയ്ക്ക് മുകളിലൂടെ കെ മുരളീധരന്‍ പ്രതിപക്ഷനേതാവായി വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉമ്മന്‍‌ചാണ്ടി സര്‍വ്വപ്രതാപിയായി നില്‍ക്കുന്ന സമയത്ത് വി എം സുധീരനെ കെ പി സി സി അധ്യക്ഷനായി കെട്ടിയിറക്കിയ അതേ നിലപാട് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ചാല്‍ രമേശ് ചെന്നിത്തല നോക്കിനില്‍ക്കെ നിയമസഭയില്‍ പ്രതിപക്ഷത്തെ കെ മുരളീധരന്‍ നയിക്കുന്നത് കാണേണ്ടിവരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: ...

ലഹരിക്കേസുകളിൽ പിടിയിലാവുന്നവരിൽ അധികവും മുസ്ലീങ്ങൾ: വിവാദപ്രസംഗങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ
മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ല ഇതെന്നും കുറ്റകൃത്യങ്ങളില്‍ മതം ...

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ...

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍: റോഡ് ഉപരോധിച്ചു
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. സെക്രട്ടറിയേറ്റിന് ...

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ...

തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു; 45 കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് കിടപ്പുരോഗിയായ മാതാവിനെ മകന്‍ ബലാല്‍സംഗം ചെയ്തു. തിരുവനന്തപുരം ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ ...

വൈദ്യുതി ബില്ല് 35ശതമാനം വരെ ലാഭിക്കാം; കെഎസ്ഇബിയുടെ അറിയിപ്പ്
പമ്പ് സെറ്റ്, വാട്ടര്‍ഹീറ്റര്‍, മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി ...

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!

എന്താണ് സോളോ പോളിയാമറി? ഡേറ്റിംഗ് ലോകത്ത് ട്രെന്റിങ്!
മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഡേറ്റിംഗ് ലോകത്ത്, സോളോ പോളിയാമറി എന്ന പുതിയ പ്രവണത ...