കല്ലാന കളവ്!: ശാസ്ത്ര'അജ്ഞ'രേക്കാള്‍ വിശ്വസിക്കാം കാടിന്റെ മക്കളെ

തിരുവനന്തപുരം| WEBDUNIA|
PRO
എന്ന തുമ്പിയാന വര്‍ഗം വനത്തിലുണ്ടെന്ന് കാടിന്റെ മക്കളും പ്രകൃതി സ്നേഹികളും അങ്ങനെയൊരു ജീവിവര്‍ഗ്ഗമില്ലെന്ന് അധികൃതര്‍ എന്താണ് യാഥാര്‍ഥ്യം?. കല്ലാനയെ കള്ളനാനയാക്കി ഒതുക്കാനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങള്‍ക്ക് ഒരു തിരിച്ചടിയാണ് കല്ലാനയെ വീണ്ടും കണ്ടെത്തിയതും ദൃശ്യങ്ങള്‍ പകര്‍ത്തിയതും. തിരുവനന്തപുരം ജില്ലയിലെ പേപ്പാറയില്‍ വെച്ച് പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫര്‍ സാലി പാലോടാണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

2005ല്‍ സാലി പാലോട് ഇവയുടെ ചിത്രം എടുത്തിരുന്നു. അഗസ്ത്യകൂട നിരകളിലെ കാണി ആദിവാസി വര്‍ഗക്കാര്‍ കാലങ്ങളായി കല്ലാനയെക്കുറിച്ച് പറയാറുണ്ട്. സാലി പാലോടും സഹായിയായ മല്ലന്‍ കാണിയുമാണ് "കല്ലാന' എന്നു വിളിക്കപ്പെടുന്ന ചെറിയ ഇനം ആനയെ കണ്ടെത്തിയതും ചിത്രങ്ങളെടുത്തതും.

ആദ്യം അവര്‍ കരുതിയിരുന്നത് പ്രായപൂര്‍ത്തിയാകാത്ത ആനകളുടെ കൂട്ടമെന്നായിരുന്നു. പിന്നീട് അനുഭവ സമ്പത്തുള്ള കാണിവര്‍ഗ്ഗക്കാരുമായി ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴാണ് ഇവ കല്ലാനയാണെന്ന് വ്യക്തമായത്.

അന്ന് ശാസ്ത്രലോകം ഇത് അംഗീകരിക്കാന്‍ തയാറായില്ല. ശാസ്ത്രജ്ഞര്‍ പറയുന്നത് വലുപ്പം കുറഞ്ഞ കല്ലാനകള്‍ എന്ന കുഞ്ഞ് ആനകള്‍ ഇല്ല എന്ന്. എന്നാല്‍ കാട്ടില്‍ പാര്‍ക്കുന്ന ആദിവാസികള്‍ തറപ്പിച്ചു പറയുന്നു കുഞ്ഞാനകള്‍ ഉണ്ടെന്ന് പക്ഷെ തര്‍ക്കം ഉടനെന്നും തീര്‍ന്നില്ല. മുതുവന്മാര്‍ പറയുന്ന പൊകയന്‍ എന്ന പുലിയും ആദ്യകാലത്ത് ശാസ്ത്രലോകം പുച്ഛിച്ച് തള്ളിയിരുന്നു. എന്നാല്‍ പിന്നീട് വനം-വന്യ ജീവി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇരവികുളം വനമേഖലയിലാണ് ഇവയെ കണ്ടെത്തിയത്.

ഇപ്പോള്‍ കല്ലാനയെപ്പറ്റിയും വിശ്വസനീയമായ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. കാഴ്ചയില്‍ സാധാരണ ഇന്ത്യന്‍ ആനകളുടെ ചെറിയ പതിപ്പാണ് കല്ലാനകള്‍. മുന്‍ കാല്‍പ്പാദത്തിന്‍റെ വിസ്തൃതി ഒരു മനുഷ്യന്‍റെ കൈത്തലത്തേക്കാള്‍ വലുതാണ്. പിന്‍ കാല്‍പ്പാദം കുറച്ചു കൂടി ചെറുതാണ്. സാധാരണ ആനകളെപ്പോലെയാണിവ ചിഹ്നം വിളിക്കുന്നത്.

കല്ലാനയെന്നും തുമ്പിയാനയെന്നും ഇവയെ അറിയപ്പെടുന്നു. തുമ്പിയാനയെന്ന് ഇവയെ അറിയപ്പെടാനുള്ള കാര്യം കുത്തനെയുള്ള കയറ്റവും ഇറക്കവും ഇവയ്ക്ക് നിഷ്പ്രയാസമാണ്.മനുഷ്യര്‍ ആ ഭാഗത്തെങ്ങാനും വന്നാല്‍ മരങ്ങള്‍ക്കും പാറകള്‍ക്കും ഇടയില്‍ ഓടാനുള്ള ഇവയുടെ വേഗത കണക്കിലെടുത്താണ് തുമ്പിയാന എന്നു പേരിട്ടു വിളിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇവയെ കാണാറുള്ളൂ.1866 മീറ്റര്‍ ഉയരമുള്ള അഗസ്ത്യാര്‍കൂടത്തില്‍ വരെ ഇവയുടെ പിണ്ഡം കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ തുമ്പിയാനയെ കണ്ടെത്തിയതായ വാര്‍ത്തകള്‍വന്നപ്പോള്‍ ഇവയെപ്പറ്റി ഗവേഷണം നടത്താന്‍ വിദഗ്ദ്ധസംഘത്തെ നിയോഗിച്ചിരുന്നെങ്കിലും ദൌത്യം പരാജയമായിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് സാലി ഇത്തവണ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. മല്ലന്‍ കാണിയും പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ ബോട്ടണി അധ്യാപകനായ ഡോ കമറുദ്ദീനും കൂടെയുണ്ടായിരുന്നു. ഒരു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു ചിത്രീകരണം.

ഡിഎന്‍എ പരിശോധനയിലൂടെ ഇക്കാര്യത്തില്‍ സംശയദുരീകരണം വരുത്താനാവുമെന്നും സാമ്പിളായി ചാണകം മതിയാവുമെന്നും വിദഗ്ദര്‍ പറയുന്നുന്നു. ഒരു സ്വകാര്യ ചാനലിലാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങള്‍ അടുത്തെയിടെ പുറത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :