'എല്‍ ഡൊറാഡോ'- തടാകത്തിനടിയില്‍ ഒളിഞ്ഞുകിടക്കുന്ന സ്വര്‍ണ നഗരം

PRO
അനേകം സാഹസികര്‍ ഈ നഗരത്തിന്റെ അസ്തിത്വം കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ചു. നിരവധിപ്പേര്‍ ഈ ശ്രമത്തിനിടയില്‍ മരിച്ചു വീണു. രണ്ട് നൂറ്റാണ്ടുകളോളം തുടര്‍ന്ന ഖനനങ്ങളും പര്യവേഷണങ്ങളും. 1540ല്‍ ഗോണ്‍സാലോ പിസാരോ എന്ന സാഹസികനായ ഭരണാധികാ‍രി അഞ്ഞൂറോളം പട്ടാളക്കാരും ആയിരത്തോളം ജോലിക്കാരുമായി എല്‍ ഡോറാഡോയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. പട്ടിണിയും രോഗവും തദ്ദേശവാസികളുടെ ആക്രമണവും മൂലം അവര്‍ പരാജയപ്പെട്ടു.

പതിനാറും പതിനേഴും നൂറ്റാണ്ടുകളിലും ഈ നഗരം പര്യവേഷകരെയും ചരിത്രകാരന്മാരെയും ധനമോഹികളെയും കൊതിപ്പിച്ചു കൊണ്ടിരുന്നു. മഞ്ഞലോഹത്തിനായുള്ള അന്വേഷണത്തിനിടയില്‍ നിരവ്ധിപ്പേര്‍ക്ക് വിലയായി കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതം തന്നെയാണ്..

1595ല്‍ സര്‍ വാള്‍ട്ടര്‍ റെയ്ല്ഫ് ഈ നഗരം അന്വേഷിച്ചെത്തി. ഒരിന്‍കോ നദിക്കരയിലാണ് അദ്ദേഹമെത്തിച്ചേര്‍ന്നത്. മനാവ എന്ന നഗരമായിരിക്കും എല്‍ ഡൊറോഡയെന്നാണ് വാള്‍ട്ടര്‍ സംശയിച്ചത്. പക്ഷേ ഒരിക്കലും അദ്ദേഹത്തിനും ഈ നഗരം കണ്ടുപിടിക്കാനായില്ല.

1617ല്‍ വാള്‍ട്ടര്‍ റെയ്ല്ഫ് ജൂനിയര്‍ ഈ നഗരം തിരക്കി എത്തിച്ചേര്‍ന്നു. സര്‍ വാള്‍ട്ടര്‍ റെയ്ല്ഫ് അപ്പോള്‍ കിഴവനായിരുന്നു. മാപ്പുകള്‍ പരതി ട്രിനിഡാഡിലെ ക്യാമ്പില്‍ അദ്ദേഹം എല്‍ ഡൊറാഡോയെ തിരക്കി വലഞ്ഞു. തദ്ദേശീയരുടെ ആക്രമണത്തില്‍ മകന്‍ കൊല്ലപ്പെട്ടതോടെ അദ്ദേഹം മടങ്ങി.

എല്‍ ഡൊറഡോയുടെ അസ്ഥിത്വം

എന്താണ് സ്വര്‍ണനഗരത്തിനു പിന്നില്‍ ?. മുസിക ജനവിഭാഗത്തിന്റെ സ്വര്‍ണത്തില്‍പ്പൊതിഞ്ഞ ഒരു ആചാരം. രാജാവ് തന്റെ ശരീരം സ്വര്‍ണ പൊടിയാലും ആഭരണങ്ങളാലും പൊതിയുന്നു. തടാകത്തില്‍ ഇറങ്ങിയ ശേഷം എല്ലാം തടാകത്തിലെ ദൈവത്തിനു സമര്‍പ്പിച്ച് പുറത്ത് വരുന്നു.

യഥാര്‍ഥ എല്‍ ഡൊറാഡോ സൌത്ത് അമേരിക്കയില്‍ ആരാലും അറിയപ്പെടാതെ കിടന്നു. സ്പാനിഷ് അന്വേഷകരാണ് ഒടുവില്‍ കൊളമ്പിയയിലെ ഈ വിചിത്ര ആചാരത്തെക്കുറിച്ച് മനസിലാക്കിയത്. ഇവര്‍ നടത്തിയ ഖനനത്തില്‍ ഒരുപാട് സ്വര്‍ണ നിക്ഷേപങ്ങള്‍ ലഭിച്ചു. പക്ഷേ ഇപ്പോഴും ആ തീരങ്ങളില്‍ കണ്ണഞ്ചിപ്പിക്കുന്ന നിധി ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് കരുതുന്നത്. 100കണക്കിന് സ്വര്‍ണക്കട്ടികളും മറ്റ് വസ്തുക്കളും കണ്ടെത്തിയ വസ്തുക്കളില്‍പ്പെടുന്നു.

1536ല്‍ പത്ത് ടണ്ണോളം സ്വര്‍ണം നദിയിലെ ചെളിയില്‍ പൂണ്ടുകിടക്കുന്ന രീതിയില്‍ കണ്ടെത്തി. 1968 ല്‍ അമൂല്യമായ ഒരു സുവര്‍ണ ശില്‍പ്പം കണ്ടെത്തി. ഐതിഹ്യങ്ങളിലെ രാജാ‍വിന്റെ സ്വര്‍നത്തില്‍ പൊതിഞ്ഞ് പട്ടാഭിഷേകം നടത്തുന്ന ചടങ്ങ് വിവരിക്കുന്ന ശില്‍പ്പം. 1970ല്‍ ചില സ്വര്‍ണകൊള്ളക്കാര്‍ ഒളിഞ്ഞു കിടക്കുന്ന നിധിയുടെ ഒരു ഭാഗം കണ്ടെത്തുകയും അവ വിപണിയിലെത്തിക്കുകയും ചെയ്തതോടെ ലോകത്തെ സ്വര്‍ണ വിപണി തന്നെ ഒരിക്കല്‍ കൂപ്പ് കുത്തിയിരുന്നു.

കൊച്ചി| Venkateswara Rao Immade Setti|
ജോണ്‍ മില്‍ട്ടണിന്റെ പാരഡൈസ് ലോസ്റ്റിലും അലന്‍ പോവിന്റെ എല്‍ ഡൊറാഡോ എന്ന കവിതയിലും ഈ നഗരത്തെപ്പറ്റി പരാമര്‍ശമുണ്ട്. നിരവധി സിനിമകളാണ് ഈ മിത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :