കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12 മുതല്‍ 15 ശതമാനം വളര്‍ച്ചയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. റഷ്യ, യൂറോപ്പ്, ബ്രിട്ടണ്‍ എന്നിവടങ്ങളില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇത്തവണ സംസ്ഥാനത്ത് എത്തും. ഔദ്യോഗിക ജോലിയില്‍ നിന്ന് വിരമിച്ച ബ്രിട്ടണ്‍കാര്‍ക്കായും പ്രത്യേക പാക്കേജുകള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള ബുക്കിംഗുകള്‍ അനുസരിച്ച് റിക്കോര്‍ഡ് ടൂറിസ്റ്റുകള്‍ ഇത്തവണ എത്താനിടയുണ്ട്.
വിനോദ സഞ്ചാര വ്യവാസത്തിലെ പ്രമുഖരെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഫാം ടൂറിസം, കായലോര ടൂറിസം എന്നിവയുടെ അനന്ത സാധ്യതകളുപയോഗിക്കാന്‍ സര്‍ക്കാരും രംഗത്തുണ്ട്. എന്നാല്‍ കടലോര ടൂറിസമാകും ഇത്തവണയും സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുകയെന്ന് ഈ രംഗത്തെ പ്രമുഖര്‍ പറയുന്നു.
വിദേശികളുടെ ഇഷ്ട സഞ്ചാരത്താവളമായ കോവളത്ത് സര്‍ക്കാര്‍ നേതൃത്വത്തില്‍ പദ്ധതികള്‍ തയ്യാറാകുന്നുണ്ട്. മാല്യന്യ സംസ്കരണത്തിനും കുടിവെള്ളത്തിനുമുള്ള പദ്ധതിതകളാണിവ.. 250 ഹൗസ് ബോട്ടുകളാണ്