കുമ്മനം രാജശേഖരന്‍ വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക്?!

കുമ്മനം രാജശേഖരന്‍, പി എസ് ശ്രീധരന്‍ പിള്ള, ശോഭ സുരേന്ദ്രന്‍, നരേന്ദ്രമോദി, അമിത് ഷാ, Kummanam Rajasekharan, P S Sreedharan Pillai, Narendra Modi, Amit Shah
തിരുവനന്തപുരം| ജോണ്‍ കെ ഏലിയാസ്| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (09:54 IST)
നിലവിലെ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ വീണ്ടും ബി ജെ പിയുടെ കേരള നേതൃത്വത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രനേതൃത്വം ആലോചിക്കുന്നു. 2019 ജനുവരിയോടെ കുമ്മനത്തെ തിരികെ കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ബി ജെ പി അധ്യക്ഷനായി അദ്ദേഹം മടങ്ങിയെത്തുമെന്നാണ് സൂചന.

കേരളത്തിലെ ഇപ്പോഴത്തെ ബി ജെ പി നേതൃത്വവും പരാജയമാണെന്ന കേന്ദ്ര വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ആലോചിക്കുന്നത്. ശബരിമല വിഷയം ഏറ്റെടുക്കുന്നതിലും അതൊരു വലിയ പ്രക്ഷോഭമാക്കി വളര്‍ത്തുന്നതിലും നിലവിലെ നേതൃത്വം പരാജയപ്പെട്ടു എന്നാണ് വിലയിരുത്തല്‍.

കുമ്മനം കേരളത്തിലുണ്ടായിരുന്നു എങ്കില്‍ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമായിരുന്നു എന്നും കേന്ദ്രത്തിന് ബോധ്യമുണ്ട്. മറ്റ് ഹൈന്ദവസംഘടനകളുമായെല്ലാം അടുത്ത ബന്ധമുള്ള കുമ്മനത്തിന് ആ സംഘടനകളെ ഏകോപിപ്പിച്ച് ബി ജെ പിയുടെ നേതൃത്വത്തില്‍ വലിയ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ശബരിമല പ്രശ്നത്തില്‍ സംസ്ഥാനത്തെ ബി ജെ പി ഇനിയും ഉണര്‍ന്നുപ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ലെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.

കുമ്മനത്തെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരുമ്പോള്‍ അത് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് തന്നെയാകാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ഉടന്‍ തന്നെ രാജിവച്ചൊഴിയേണ്ട സാധ്യതയാണ് ഒരുങ്ങുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :