ഇന്ത്യയിൽ വിവാഹമോചന നിരക്ക് ഒരു ശതമാനം, ഏറ്റവും കൂടുതൽ പോർച്ചുഗലിൽ: കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 മെയ് 2023 (17:47 IST)
വിവമോചനങ്ങൾ നടക്കുന്നതിൽ ഏറ്റവും കുറവ് ഇന്ത്യയിലെന്ന് റിപ്പോർട്ട്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഡാറ്റയിലാണ് ഈ വിവരങ്ങളുള്ളത്. ഒരു ശതമാനം മുതൽ 94 ശതമാനം വരെ വിവാഹമോചനങ്ങൾ നടക്കുന്ന രാജ്യങ്ങളാണുള്ളത്. കഴിഞ്ഞാൽ 7 ശതമാനം മാത്രം വിവാഹമോചനം നടക്കുന്ന വിയറ്റ്നാമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. താജിക്കിസ്ഥാനിൽ 10 ശതമാനവും ഇറാനിൽ 14 ശതമാനവും മെക്സിക്കോയിൽ 17 ശതമാനവും വിവാഹമോചനങ്ങൾ നടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ഈജിപ്ത്,ദക്ഷിണാഫ്രിക്ക്,ബ്രസീൽ,തുർക്കി,കൊളംബിയ എന്നീ രാജ്യങ്ങളാണ് കുറഞ്ഞ വിവാഹമോചനങ്ങളുള്ള 10 രാജ്യങ്ങളുടെ പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ. 94 ശതമാനം വിവാഹമോചനങ്ങൾ നടക്കുന്ന പോർച്ചുഗലാണ് ലിസ്റ്റിൽ അവസാനമുള്ളത്. ജർമ്മനിയിൽ 38 ശതമാനവും ബ്രിട്ടനിൽ 41 ശതമാനവുമാണ് വിവാഹമോചനങ്ങൾ നടക്കുന്നത്. റഷ്യയിൽ 73 ശതമാനവും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :