ന്യൂഡല്‍ഹി|
Last Modified വെള്ളി, 11 നവംബര്‍ 2016 (15:11 IST)
രാജ്യത്ത് 500, 1000
രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കൈയിലുള്ള പണം മാറ്റി ലഭിക്കുന്നതിനായി ജനം ബാങ്കുകളിലേക്ക് ഒഴുകുകയാണ്. 500, 1000 രൂപ നോട്ടുകള്‍ മാറ്റാനെത്തുന്നവരെ തേടി
2000 ത്തിന്റെ പുതിയ നോട്ടുകളും ബാങ്കുകളില്‍ സജ്ജമാണ്. എന്നാല്‍, 2000 ന്റെ നോട്ടുകള്‍ എത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ അതിനെക്കുറിച്ച് പ്രചരിച്ച കഥകള്‍ ആണ് ഏറെ രസകരം.
പുതുതായി എത്തുന്ന 2000 രൂപ നോട്ടില്‍ നാനോചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് ആയിരുന്നു ആദ്യപ്രചരണം. പിന്നെപ്പിന്നെ, 2000 രൂപയുടെ പ്രത്യേകതകള്‍ വീണ്ടും വന്നു തുടങ്ങി. നോട്ടില്‍ നാനോചിപ്പുകള്‍ ഉണ്ടെന്ന പരാമര്‍ശത്തിനെ കളിയാക്കി കൊണ്ടുള്ളതായിരുന്നു മിക്കതും. ജി പി എസ് മാപിനിയും ബയോമെട്രിക് സെന്‍സറും നോട്ടില്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. നോട്ടിനു പിന്നിലെ മംഗള്‍യാന്‍ ചിത്രത്തിലെ സോളാര്‍ പാനലുകള്‍ ചിപ്പുകള്‍ക്കു വേണ്ട വൈദ്യുതി നല്കുമെന്നും പറഞ്ഞു. യു എസ് ബി പോര്‍ട്ടുണ്ടെന്നും ജിയോ സിം ഇടാന്‍ കഴിയുമെന്ന് തുടങ്ങി വായിച്ചാല്‍ കണ്ണ് തള്ളിപ്പോകുന്ന സാങ്കേതികമികവ് ആണ് ചിലര്‍ 2000 രൂപയുടെ നോട്ടിന് ചാര്‍ത്തിക്കൊടുത്തത്. എന്നാല്‍, ശരിക്കും ഈ 2000 രൂപയുടെ നോട്ടില്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഉള്ളതെന്ന് വല്ല പിടിയുമുണ്ടോ ?
രാജ്യത്ത് പുതുതായി ഇറക്കിയ 2000 രൂപ നോട്ടിലുള്ളത് പത്തൊമ്പതോളം സുരക്ഷാ ഫീച്ചറുകളാണ്. കാഴ്ചയില്ലാത്തവരെയും കൂടി പരിഗണിച്ചാണ് നോട്ട് പുറത്തിറക്കിയിരിക്കുന്നത്. മുന്‍ഭാഗത്ത് ഇടതു വശത്തായിട്ട്ര് ബ്രയിന്‍ ലീ സംവിധാനം ഉണ്ട്. ഇത്, സ്പര്‍ശിച്ച് കാഴ്ചയില്ലാത്തവര്‍ക്ക് പണം തിരിച്ചറിയാനും വിനിമയം നടത്താനും സാധിക്കും.
പിന്‍ഭാഗത്ത് ഭാരതത്തിന്റെ അഭിമാനമായ സാറ്റലൈറ്റ് മംഗള്‍യാന്റെ ചിത്രം ഉണ്ട്. സ്വച്‌ഛ് ഭാരത് അഭിയാന്റെ അടയാളവും പിറകുവശത്ത് കൊടുത്തിട്ടുണ്ട്. 1000, 500 നോട്ടുകളെ അപേക്ഷിച്ച് 2000 നോട്ട് ചെറുതാണ്. നോട്ടുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് ധനകാര്യ സെക്രട്ടറി ട്വീറ്റ് ചെയ്തിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഇതാണ്;
1. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടില്‍ ഉണ്ട്.
2. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഉര്‍ജ്ജിത് ആര്‍ പട്ടേലിന്റെ ഒപ്പ്
3. നോട്ടിന്റെ പിന്നില്‍ 2016 എന്ന് വര്‍ഷം അച്ചടിച്ചിട്ടുണ്ട്
4. നോട്ടിന്റെ പിന്‍വശത്ത് രാജ്യത്തിന്റെ അഭിമാനമായ മംഗള്‍യാന്റെ ചിത്രമുണ്ട്
5. മജന്ത നിറമാണ് നോട്ടിന്
6. നോട്ടിന്റെ സൈസ് എന്ന് പറയുന്നത് 66മില്ലിമീറ്റര്‍ x 166 മില്ലിമീറ്റര്‍ ആണ്
നോട്ടിന്റെ മുന്‍വശത്ത്
1. 2000 എന്ന് സാധാരണ പോലെ എഴുതിയിട്ടുണ്ട്
2. ദേവ്‌നാഗരി ഭാഷയിലും 2000 എന്ന് എഴുതിയിട്ടുണ്ട്
3. മഹാത്മാഗാന്ധിയുടെ ചിത്രം നോട്ടിന്റെ നടുഭാഗത്ത് ആയിട്ടാണ്, നിലവിലുള്ള നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ഒരു വശത്തായിട്ടാണ് ഉള്ളത്.
4. അശോക പില്ലര്‍ എംബ്ലം
വലതുവശത്താണ്
പിന്‍വശം
1. നോട്ടിലെ വെളുത്ത നിറമുള്ള ഭാഗത്ത് സ്വച്‌ഛ് ഭാരത് ലോഗോയും മുദ്രാവാക്യവും ഉണ്ട്
2. മംഗള്‍യാന്റെ ചിത്രം
3. ദേവനാഗരി ഭാഷയില്‍ രണ്ടായിരം എന്ന് എഴുതിയിട്ടുണ്ട്