‘വേവുന്ന’ ആഹാര ചിന്തകള്‍

PTI
ഇന്ന് ലോക ഭക്‍ഷ്യദിനം. ഐക്യരാഷ്ട്ര സഭയുടെ ‘ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍’ (എഫ്‌എ‌ഒ) ആണ് ഈ ദിനം ആചരിക്കുന്നത്. ‘ലോക ഭക്‍ഷ്യ സുരക്ഷ: അന്തരീക്ഷ മാറ്റത്തിന്‍റെയും ജൈവ ഊര്‍ജ്ജത്തിന്‍റെയും വെല്ലുവിളികള്‍’ ആണ് ഈ വര്‍ഷത്തെ ഭക്‍ഷ്യദിനത്തിന്‍റെ ചിന്താവിഷയം.

ഇത്തവണ ഭക്‍ഷ്യദിനമാചരിക്കുമ്പോള്‍ സമീപകാലത്തെ ഇന്ധന വിലവര്‍ദ്ധനയും അനുബന്ധ ഭക്‍ഷ്യവിലവര്‍ദ്ധനയും തമ്മില്‍ കൂട്ടിച്ചേര്‍ത്ത് വായിക്കുന്നത് നന്നായിരിക്കും. ഇതിനെ കുറിച്ച് ബിബിസി അടുത്തിടെ നടത്തിയ ഒരു സ‌ര്‍വെയുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ ഭക്ഷണവില വര്‍ദ്ധന ലോകരാജ്യങ്ങളെ എങ്ങനെ ബാധിച്ചു എന്ന് മനസ്സിലാക്കാം.

മൊത്തം 26 രാജ്യങ്ങളില്‍ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 60 ശതമാനം ആളുകളും കൂടിയ ഭക്ഷണ, ഇന്ധനവിലകള്‍ തങ്ങളെയും കുടുംബത്തെയും ബാധിച്ചു എന്ന് പറഞ്ഞു. അതായത്, ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണ ശീലത്തില്‍ വിലവര്‍ദ്ധന മാറ്റമുണ്ടാക്കി എന്ന് പറഞ്ഞാല്‍ ഇതിന്‍റെ വ്യാപ്തി മനസ്സിലായേക്കും.

വില വര്‍ദ്ധനയെ തുടര്‍ന്ന് ഫിലിപ്പീന്‍സിലും പനാമയിലും 63 ശതമാനം ആളുകളും കെനിയയില്‍ 61 ശതമാനം ആളുകളും നൈജീരിയയില്‍ 58 ശതമാനം ആളുകളും ഭക്ഷണം കുറച്ചു എന്ന് സര്‍‌വെയോട് പ്രതികരിച്ചു.

വിലവര്‍ദ്ധന കാരണം കഴിക്കുന്ന ഭക്ഷണത്തിന്‍റെ തരവും മാറ്റാന്‍ കാരണമായി എന്ന് സര്‍വെയോട് പ്രതികരിച്ച 27,319 ആളുകളില്‍ 43 ശതമാനവും പറഞ്ഞു. പനാമ (71%), ഈജിപ്ത് (67%) , കെനിയ (64%) , ഫിലിപ്പീന്‍സ് (63%) തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് ഭക്ഷണ തരത്തില്‍ മാറ്റം വരുത്തി വിലവര്‍ദ്ധന പ്രതിരോധിക്കാന്‍ ശ്രമിച്ചത്.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :