രാജി അംഗീകരിച്ചില്ല, സുധീരന്‍ തിരിച്ചുവരാന്‍ സാധ്യത?

Sudheeran, Congress, Rahul, Oommenchandy, Chennithala, Murali, സുധീരന്‍, കോണ്‍ഗ്രസ്, രാഹുല്‍, ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല, മുരളി
ജോണ്‍ കെ ഏലിയാസ്| Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (21:09 IST)
കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്നുള്ള വി എം സുധീരന്‍റെ രാജി ഹൈക്കമാന്‍ഡ് അംഗീകരിച്ചിട്ടില്ലെന്ന് വിവരം. സുധീരന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും രാജിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതോടെ സുധീരന്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് തിരിച്ചെത്തുമോ എന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായി.

ദേശീയരാഷ്ട്രീയത്തില്‍ കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് വി എം സുധീരന്‍റെ രാജി അംഗീകരിക്കാതിരിക്കുന്നത് കേരളത്തിലെ സ്ഥിതിവിശേഷം കൂടുതല്‍ പഠിക്കുന്നതിനുവേണ്ടിയാണെന്നാണ് സൂചന. സുധീരന്‍റെ രാജി കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പാര്‍ട്ടിയെ തള്ളിവിടുകയാണെങ്കില്‍ രാജി അംഗീകരിക്കാതെ സുധീരന്‍ തന്നെ തുടരട്ടെ എന്ന് നിലപാടെടുക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

എന്നാല്‍ ഒരു കാരണത്താലും രാജി എന്ന നിലപാടില്‍ നിന്ന് പിന്‍‌മാറാന്‍ വി എം സുധീരന്‍ തയ്യാറാകില്ല എന്നുറപ്പാണ്. ആരോഗ്യകാരണങ്ങളാലാണ് രാജി എന്നതുകൊണ്ട് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ സുധീരന് മേല്‍ ചുമത്താന്‍ ഹൈക്കമാന്‍ഡിനും കഴിയില്ല.

ഇപ്പോഴത്തെ നിലയില്‍ താല്‍ക്കാലിക അധ്യക്ഷനെ നിയമിക്കാനാവും ഹൈക്കമാന്‍ഡ് ശ്രമിക്കുക. കെ വി തോമസ് താല്‍ക്കാലിക അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശേഷം വിശദമായ ചര്‍ച്ചയുടെയും കൂടിയാലോചനകളുടെയും ഒടുവില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താമെന്നും ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ...

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി
ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ ...

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ ...

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് മരിച്ചത്. 17 കാരനായ റിയാസ് 13 ...

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് ...

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി
പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയതാരോപിച്ച് ഗര്‍ഭിണിയെ ...

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി ...

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം ...

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ...

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച ...