തിരുവനന്തപുരം|
jibin|
Last Updated:
ബുധന്‍, 15 മാര്‍ച്ച് 2017 (11:19 IST)
പാർലമെന്ററി രംഗത്ത് അമ്പത് വർഷം പൂർത്തിയാക്കിയ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണിക്ക് നിയമസഭയുടെ ആദരം.
മാണിക്ക് നിയമസഭ ആദരവ് അർപ്പിച്ചു. ഇന്ന് രാവിലെ ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭ മാണിയെ അഭിനന്ദിക്കുകയും ആദരവ് അർപ്പിക്കുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ അംഗങ്ങളും മാണിക്ക് ആദരവ് അർപ്പിച്ച് സംസാരിച്ചു.
പാർലമെന്റ് അംഗങ്ങൾക്ക് പോലും കൈവരിക്കാൻ കഴിയാത്ത നേട്ടമാണ് മാണി കൈവരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി പ്രത്യയശാസ്ത്രം ഉണ്ടാക്കിയ വ്യക്തിയാണ് മാണിയെന്ന് പറഞ്ഞ സ്പീക്കർ
പി ശ്രീരാമകൃഷ്ണൻ അദ്ദേഹത്തിന്റെ ജീവിതം പുതിയ സാമാജികർക്ക് മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.
തനിക്ക് ആരോടും ശത്രുതയില്ല. ഒരാളേ പോലും നുള്ളി നോവിക്കാത്ത വ്യക്തായാണ് താന്‍. തനിക്ക് ലഭിക്കുന്ന സ്നേഹത്തിൽ നന്ദി പ്രകടിപ്പിക്കുന്നു. ഇപ്പോഴാണ് എല്ലാവരുടെയും സ്‌നേഹം കൂടുതലായി മനസിലാക്കാന്‍ സാധിച്ചത്. അരനൂറ്റാണ്ട് കാലം പാലായുടെ ജനപ്രതിനിധിയായി തെരഞ്ഞെടുത്തത് വോട്ടർമാരാണ്. അവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും തീരില്ല. തനിക്ക് ആരോടും വിരോധമില്ല. തന്നെ വിമർശിക്കുന്നവരോടും വിരോധമില്ല. അങ്ങനെ വിരോധം വച്ചു നടക്കുന്നയാളല്ല താനെന്നും മാണി പറഞ്ഞു.
പിസി ജോര്‍ജുമായി യാതൊരു പ്രശ്‌നവും വിരോധവുമില്ല. ജോർജ് തനിക്ക് സഹോദരനെ പോലെയാണെന്നും മാണി സഭയില്‍ പറഞ്ഞു.